ദുബായ് ബിസിനസ് ബേയിലെ കെട്ടിടത്തില്‍ വന്‍ അഗ്നിബാധ

B.S. Shiju
Saturday, June 29, 2019

ദുബായ് : ബിസിനസ് ബേയില്‍ നിര്‍മാണത്തിലിരിക്കുന്ന കെട്ടിടത്തിന് തീപിടിച്ചു. ആളപായം ഉണ്ടായില്ലെങ്കിലും തീ പടർന്നത് ആശങ്കയ്ക്കിടയാക്കി. അല്‍ അബ്രാജ് സ്ട്രീറ്റില്‍ നിര്‍മാണത്തിലിരിക്കുന്ന കെട്ടിടത്തിന്‍റെ പാര്‍ക്കിംഗ് നിലയിലാണ് തീപിടിത്തം ഉണ്ടായതെന്ന് ദുബായ് സിവില്‍ ഡിഫന്‍സ് അറിയിച്ചു. അഗ്നിബാധയുടെ കാരണം വ്യക്തമല്ല.

നിരവധി ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്ന മേഖലയാണിത്. തീപിടിത്തം മൂലമുള്ള രൂക്ഷമായ പുക കിലോ മീറ്ററുകള്‍ക്ക് അകലെ നിന്ന് പോലും കാണാമായിരുന്നു. അഗ്നിശമന സേനയുടെ സാബീല്‍, അല്‍ ഖൂസ് യൂണിറ്റുകള്‍ എത്തി മണിക്കൂറുകള്‍ ശ്രമിച്ചാണ് തീ നിയന്ത്രണ വിധേയമാക്കിയതെന്ന് ഞങ്ങളുടെ ദുബായ് ബ്യൂറോ റിപ്പോര്‍ട്ട് ചെയ്യുന്നു.