പുനെയിൽ വസ്ത്ര ഗോഡൗണിൽ തീപിടിച്ചു; 5 മരണം

Jaihind Webdesk
Thursday, May 9, 2019

പുനെയിൽ വസ്ത്ര ഗോഡൗണിൽ തീപിടിച്ചു. 5 ജീവനക്കാർ മരിച്ചു . ഉരുളി ദേവാച്ചി ഗ്രാമത്തിലെ ഗോഡൗണിലാണ് തീപിടുത്തം ഉണ്ടായത്. തീയണക്കാനുള്ള ശ്രമങ്ങൾ തുടരുന്നു.

പുലര്‍ച്ചെ 5 മണിയോടെയാണ് തീ പിടിത്തം ഉണ്ടായത്. സംഭവസമയം ജീവനക്കാര്‍ ഉറക്കത്തിലായിരുന്നുവെന്ന് പുനെ റൂറല്‍ പൊലീസ് ഉദ്യോഗസ്ഥന്‍ അറിയിച്ചതായി ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു.

പരിക്കേറ്റവരെ സമീപത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തീപിടിത്തത്തിന്‍റെ കാരണം വ്യക്തമല്ല. 4 ഫയര്‍ എഞ്ചിനുകളാണ് തീയണക്കാനുള്ള ശ്രമം നടത്തുന്നത്.