കരുനാഗപ്പള്ളിയിൽ വസ്ത്രവ്യാപാരശാലയിൽ തീപ്പിടുത്തം

Jaihind News Bureau
Thursday, November 28, 2019

കൊല്ലം കരുനാഗപ്പള്ളിയിൽ വസ്ത്രവ്യാപാരശാലയിൽ തീപ്പിടുത്തമുണ്ടായി. കരുനാഗപ്പള്ളി തുപ്പാശേരിൽ വസ്ത്രവ്യാപാരശാലക്ക് ആണ് തീ പിടിച്ചത്. ഫയർഫോഴ്‌സ് അഗ്നിബാധ നിയന്ത്രണവിധേയമാക്കി. കൊല്ലം, കായംകുളം, ചവറ, ശാസ്താകോട്ട എന്നിവിടങ്ങളിൽ നിന്നുള്ള ഫയർഫോഴ്‌സ് യൂണിറ്റുകളെത്തിയാണ് അഗ്നിബാധ നിയന്ത്രിച്ചത്