ബിന്ദു കൃഷ്ണ നയിക്കുന്ന ജനകീയ പ്രക്ഷോഭ ജ്വാലാ പദയാത്ര പര്യടനം തുടരുന്നു

Jaihind News Bureau
Saturday, February 1, 2020

പൗരത്വ ഭേദഗതി നിയമം റദ്ദാക്കണമെന്നാവശ്യപ്പെട്ട് കൊല്ലത്ത് ഡിസിസി പ്രസിഡൻറ് ബിന്ദു കൃഷ്ണ നയിക്കുന്ന ജനകീയ പ്രക്ഷോഭ ജ്വാലാ പദയാത്ര പര്യടനം തുടരുന്നു. പതിനൊന്നാം ദിനത്തിലേക്കു കടന്ന കാൽനട ജാഥ അഞ്ചൽ ബ്ലോക്ക് മേഖയിലാണ് ഇന്ന് പര്യടനം നടത്തുന്നത്. രാവിലെ കുളത്തുപ്പുഴ പതിനൊന്നാം മൈലിൽ മുൻ കെ പി സി സി വൈസ് പ്രസിഡന്‍റ് ഭാരതീപുരം ശശി ഇന്നത്തെ പര്യടനം ഉദ്ഘാടനം ചെയ്തു.
വൈകിട്ട് ആയൂർ ജംഗ്ഷനിൽ കെ എസ് ശബരിനാഥ് എം എൽ എ ഇന്നത്തെപര്യടന സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും.പൗരത്വ ഭേദഗതി നിയമത്തിനെതിരെയും കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ജനവിരുദ്ധ നയങ്ങൾക്കെതിരെയും ഇരുപത്തിയഞ്ച് ദിവസങ്ങളിലായി 448 കിലോമീറ്റർ പദയാത്രയാണ് കൊല്ലം ഡിസിസി സംഘടിപ്പിച്ചിരിക്കുന്നത്.