രാജ്യത്തിനു കോൺഗ്രസ് സംഭാവന ചെയ്ത മതേതരത്വവും ജനാധിപത്യവും ഭരണഘടനയും ബിജെപി സർക്കാർ തകർത്തു : വി.ടി ബൽറാം

Jaihind News Bureau
Monday, February 10, 2020

കോൺഗ്രസ് ഈ രാജ്യത്തിനു സംഭാവന ചെയ്ത മതേതരത്വവും ജനാധിപത്യവും ഭരണഘടനയും ബിജെപി സർക്കാർ തകർത്തിരിക്കുകയാണ് എന്ന് വി.ടി ബൽറാം എംഎൽഎ. കൊല്ലത്ത് ഡിസിസി പ്രസിഡന്‍റ് ബിന്ദു കൃഷ്ണ നയിക്കുന്ന ജനകീയ പ്രക്ഷോഭ ജ്വാല പദയാത്രയുടെ പതിനേഴാം ദിവസത്തെ പര്യടനത്തിന്‍റെ സമാപന സമ്മേളനം തൃക്കോവിൽവട്ടം ബ്ലോക്കിലെ കണ്ണനല്ലൂരിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ജനകീയ പ്രക്ഷോഭ ജ്വാല കാൽനടയാത്രയുടെ പതിനെട്ടാം ദിന പര്യടനം ഇരവിപുരം ബ്ലോക്കിലാണ്. രാവിലെ 8.30ന് മേവറം ജംഗ്ഷനിൽ നിന്നും ആരംഭിക്കുന്ന പദയാത്ര കെപിസിസി ജനറൽ സെക്രട്ടറി അഡ്വ. എ.ഷാനവാസ് ഖാൻ ഉദ്ഘാടനം ചെയ്യും. വൈകിട്ട് 6:30ന് പള്ളിമുക്ക് ജംഗ്ഷനിൽ പര്യടനം സമാപിക്കും. സമാപന സമ്മേളനം ശ്രീ കെ.എസ് ശബരീനാഥ് എംഎൽഎ ഉദ്ഘാടനം ചെയ്യും.