പൗരത്വ ഭേദഗതി നിയമത്തിൽ ബിജെപിയുടെ കപട നയം പോലെ സിപിഎമ്മിന് ഇരട്ടത്താപ്പാണെന്ന്‌ കെ.എസ് ശബരിനാഥന്‍ എംഎല്‍എ

Jaihind News Bureau
Wednesday, February 12, 2020

പൗരത്വ ഭേദഗതി നിയമത്തിൽ ബിജെപിയുടെ കപട നയം പോലെ സിപിഎമ്മിന് ഇരട്ടത്താപ്പാണെന്ന്‌ കെ.എസ് ശബരിനാഥ് എംഎൽഎ. കൊല്ലത്ത് ഡിസിസി പ്രസിഡൻറ് ബിന്ദു കൃഷ്ണ നയിക്കുന്ന ജനകീയ പ്രക്ഷോഭ ജ്വാല പദയാത്രയുടെ പതിനെട്ടാം ദിവസത്തെ പര്യടനത്തിന്റെ സമാപന സമ്മേളനം പള്ളിമുക്കിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നദ്ദേഹം . ഇതിന്റെ തെളിവാണ് നിയമത്തിനെതിരെ സർക്കാർ സുപ്രീം കോടതിയിൽ നല്കിയ അഫിട വിറ്റ് പതിനാല് തെറ്റോടെ അബദ്ധ ജടിലമായതെന്നദ്ദേഹം കുറ്റപ്പെടുത്തി. പൗരത്വ ഭേദഗതി നിയമ ത്തിനെതിരെയും കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ജനവിരുദ്ധ നയങ്ങൾക്കെതിരെയും കൊല്ലം ഡിസിസി 448 കിലോമീറ്റർ പദയാത്രയാണ് സംഘടിപ്പിച്ചിരിക്കുന്നത്.