ഭരണഘടന തത്വങ്ങളുടെ മനസ്സ് തകർക്കുകയാണ് മോദിയും അമിത് ഷായുമെന്ന് കെ.സി വേണുഗോപാൽ

Jaihind News Bureau
Saturday, January 18, 2020

ഭരണഘടന തത്വങ്ങളുടെ മനസ്സ് തകർക്കുകയാണ് മോദിയും അമിത് ഷായുമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ. പൗരത്വ ഭേദഗതി നിയമം റദ്ദാക്കണമെന്നാവശ്യപ്പെട്ടു കൊല്ലം ഡിസിസി പ്രസിഡൻറ് ബിന്ദു കൃഷ്ണ നയിക്കുന്ന ജനകീയ പ്രക്ഷോഭ ജ്വാലാ പദയാത്ര ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഇന്ത്യയുടെ ആത്മാവിനെ മറന്നുള്ള ഈ കളി വിഭാഗീയതയും വർഗീയതയും വളർത്തുകയാണന്നും അദ്ദേഹം കുറ്റപ്പെടുത്തി.  പിറന്ന മണ്ണിൽ ജീവിക്കാനുള്ള അവകാശം ഉണ്ടോ എന്ന് ഓരോ പൗരനും ചിന്തിക്കുന്ന ഭയാനകമായ അവസ്ഥയിലേക്ക് രാജ്യം പോവുകയാണെന്നും കെ.സി. വേണുഗോപാല്‍ പറഞ്ഞു

പൗരത്വ ഭേദഗതി നിയമത്തിനെതിരെയും കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ജനവിരുദ്ധ നയങ്ങൾക്കെതിരെയും 448 കിലോമീറ്റർ പദയാത്രയാണ് കൊല്ലം ഡിസിസി സംഘടിപ്പിച്ചിരിക്കുന്നത്. ഭാരത് ബചാവോ നാം ഒന്നാണ് എന്ന മുദ്രാവാക്യമുയർത്തി ഓച്ചിറയിൽ നിന്നും ആരംഭിച്ച പദയാത്ര ജില്ലയില്‍ ഉടനീളം ഇരുപത്തിയഞ്ച് ദിവസം യാത്ര നടത്തി ഫെബ്രുവരി ഇരുപതിന് ചിന്നക്കടയിൽ വൻ റാലിയോടെയാണ് സമാപിക്കുന്നത്.