കൊല്ലത്ത് പട്ടിക ജാതിക്കാരിയായതിന്‍റെ പേരിൽ വിദ്യാർഥിനിക്ക് വിദ്യാഭ്യാസ വായ്പ നിരസിച്ചതായി പരാതി

Jaihind News Bureau
Saturday, February 8, 2020

കൊല്ലം ഇട്ടിവയിൽ പട്ടിക ജാതിക്കാരിയായതിന്‍റെ പേരിൽ വിദ്യാർഥിനിക്ക് വിദ്യാഭ്യാസ വായ്പ നിരസിച്ചതായി പരാതി. ചുണ്ടയിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ ബാങ്ക് ഇട്ടിവ ശാഖയ്ക്കും മാനേജർക്കുമെതിരെ നഴ്സിങ് വിദ്യാർത്ഥിനിയുടെ അച്ഛൻ ബാബു കൊല്ലം ജില്ലാ കളക്ടർക്ക് പരാതി നൽകിയത് .

ടാപ്പിംഗ് തൊഴിലാളിയായ ബാബു മകളുടെ വിദ്യാഭ്യാസ വായ്പയ്ക് വേണ്ടി ഇന്ത്യൻ ബാങ്കിനെ സമീപിച്ച് ലോൺ ലഭ്യമാക്കാമെന്ന ബാങ്ക് മാനേജരുടെ ഉറപ്പിൻമേലാണ് കുട്ടിക്കു നഴ്സിങ്ങിന് അഡ്മിഷൻ വാങ്ങിയത്. എട്ട് ലക്ഷം രൂപയുടെ ലോണിന് അപേക്ഷിച്ച ഇവർക്കു ബാങ്ക് മൂന്നു ലക്ഷത്തിഇരുപതിനായിരം രൂപ നൽകാമെന്ന ഉറപ്പാണ് നൽകിയിരുന്നത്. എന്നാൽ ബാങ്ക് പിന്നീട് ഇവർക്കു ലോൺ നിഷേധിക്കുകയായിരുന്നു. നാല് സെൻറിൽ താമസിക്കുന്ന പട്ടികജാതി വിഭാഗത്തിൽപെട്ട ആളാണെന്നു ചൂണ്ടി കാട്ടി യാണ്ബാങ്ക് മാനേജർ ലോൺ നിരസിച്ചതെന്നാണ് ബാബു ആരോപിക്കുന്നത്

ജനപ്രതിനിധികൾ ഉൾപ്പെടെയുള്ളവർ ഇട പെട്ടിട്ടും ബാങ്ക് അധികൃതർ നിലപാടു മാറ്റുവാൻ തയ്യാറായിട്ടില്ല. വിദ്യാഭ്യാസ ലോൺ നിരസിച്ചാൽ കുട്ടിയുടെ വിദ്യാഭ്യാസം മുടങ്ങുമെന്ന് ചൂണ്ടികാട്ടി ബാബു ജില്ലാ കളക്ടർക്കു പരാതി നല്‍കി. നഴ്സിങ്ങിനു തൊഴിൽ സാധ്യത കുറവാണന്നും വരുമാനമുള്ള മേഖല അല്ലെന്നും, കുട്ടിക്ക് 62 ശതമാനം മാർക്കാണ് ഹയർസെക്കൻഡറി ലഭിച്ചതെന്നും, കുട്ടിയുടെ രക്ഷകർത്താക്കളുടെ ബാങ്ക് ഇടപാടുകൾ ഇന്ത്യൻ ബാങ്കിൽ അല്ലെന്നും, ഒക്കെ ചൂണ്ടികാട്ടി രേഖാമൂലം കത്ത് നൽകിയാണ് ബാങ്ക് വായ്പ നിരസിച്ചിരിക്കുന്നത്. ക്യാൻസർ രോഗിയായ മാതാവും നിർധനനായ ബാബുവും വായ്പ മുടങ്ങിയതോടെ മകളുടെ വിദ്യാഭ്യാസം എങ്ങനെ മുന്നോട്ട് കൊണ്ടുപോകുമെന്ന ആശങ്കയിൽ പകച്ച് നിൽക്കുകയാണ്.

teevandi enkile ennodu para