കൊല്ലത്ത് സ്വകാര്യ അരിമൊത്ത വ്യാപാരശാലയിൽ റെയ്ഡ്; റേഷൻ അരിയും ഗോതമ്പും പിടികൂടി

Jaihind News Bureau
Sunday, December 1, 2019

കൊല്ലത്ത് സ്വകാര്യ അരിമൊത്ത വ്യാപാരശാലയിൽ നിന്ന് റേഷൻ അരിയും ഗോതമ്പും പിടികൂടി. കൊല്ലം സിറ്റിപോലീസ് കമ്മീഷണർക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് കൊല്ലം ഈസ്റ്റ് പോലീസ് നടത്തിയ പരിശോധനയിലാണ് റേഷൻ സാധനങൾ പിടികൂടിയത്. കൊല്ലം ചാമക്കട മൂന്നുവിളക്കു മുക്കിലെ കൊച്ച് ഹസ്സൻ കുഞ്ഞിന്‍റെ ഉടമസ്ഥതയിലെ അരിമൊത്ത വ്യാപാരശാലയിൽ നിന്നാണ് മട്ട അരിയും, പുഴുക്കലരിയും, ഗോതമ്പും പിടികൂടിയത്. 70 തോളം ചാക്കുകളിൽ രണ്ടു കടകളിലായി സൂക്ഷിച്ചിരുന്ന റേഷൻ ധാന്യങ്ങളാണ് പിടികൂടിയത്.

റേഷൻ അരി നിറക്കാനായി സൂക്ഷിച്ചിരുന്ന വ്യാജ പേരിലെ ചാക്കുകളും കണ്ടെത്തി.

teevandi enkile ennodu para