കൊല്ലത്ത് പതിനേഴ്കാരിയെ പീഡിപ്പിച്ച കേസില്‍ ബന്ധുവായ സ്ത്രീ ഉള്‍പ്പെടെ 4 പേര്‍ അറസ്റ്റില്‍

Jaihind News Bureau
Saturday, December 7, 2019

കൊല്ലത്ത് പതിനേഴ്കാരിയെ കുളിമുറി ദൃശ്യങ്ങൾ പുറത്ത് വിടുമെന്ന് ഭീഷണിപ്പെടുത്തി പലര്‍ക്കായി കാഴ്ചവച്ച് ലക്ഷങ്ങള്‍ സമ്പാദിച്ച യുവതി പോലീസ് പിടിയിലായി. സംഭവമായി ബന്ധപ്പെട്ട് കരുനാഗപള്ളിയിലെ ലോഡ്ജ് നടത്തിപ്പുകാരൻ ഉൾപ്പെടെ മൂന്നുപേരേയും പോലീസ് അറസ്റ്റ് ചെയ്തു.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലോഡ്ജിലും ഹോട്ടലുകളിലും എത്തിച്ച് പലര്‍ക്കായി കാഴ്ച വച്ച കുട്ടിയുടെ ബന്ധുവായ യുവതിയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കുളിമുറി ദൃശ്യങ്ങൾ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി പലർക്കും കാഴ്ചവച്ചുവെന്ന് പെൺകുട്ടി പോലിസിനു മൊഴി നല്കിയിട്ടുണ്ട്. കൊല്ലം തേവള്ളി ഓലയില്‍ സ്വദേശിനിയെയാണ് സിറ്റി പൊലീസ് കമീഷണറുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. തൃക്കടവൂര്‍ കുരീപ്പുഴ സ്വദേശിനിയായ പെണ്‍കുട്ടിയെ കൊല്ലത്തെ സ്വകാര്യ സ്ഥാപനത്തില്‍ ജോലിയ്ക്കായി കുട്ടി കൊണ്ട് വന്നാണ് ബന്ധുവായ യുവതി പലർക്കും കാഴ്ചവച്ചത്.

കൊട്ടിയം കരുനാഗപള്ളി, ഭാഗങ്ങളിലെ ലോഡ്ജുകളിലും ഹോം സ്‌റ്റേകളിലും എത്തിച്ച് പലര്‍ക്കായി കാഴ്ച വയ്ക്കുകയായിരുന്നു. ഇവരില്‍ നിന്നും ലക്ഷങ്ങള്‍ ഇത്തരത്തില്‍ സമ്പാദിച്ച് വരികയായിരുന്നുവെന്നും പൊലീസ് വെളിപ്പെടുത്തുന്നു. പെണ്‍കുട്ടിയെ ലൈംഗികമായി ഉപയോഗിച്ച പത്തോളം പേര്‍ക്കെതിരെ അന്വേഷണവും ആരംഭിച്ചു. പെണ്‍കുട്ടിയുടെ മാതാവിന്റെ പരാതിയെ തുടര്‍ന്നാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാന്‍റ് ചെയ്തു