പൊലീസ് ലാത്തിച്ചാർജ്ജിനിടെയുണ്ടായ പരിക്കില്‍ വിശദീകരണവുമായി എൽദോ എബ്രഹാം

Jaihind News Bureau
Saturday, July 27, 2019

cpi-eldo-ebraham

പൊലീസ് ലാത്തിച്ചാർജ്ജിനിടെ കൈ തല്ലി ഒടിച്ചെന്ന ആരോപണത്തിൽ വിശദീകരണവുമായി എൽദോ എബ്രഹാം എംഎൽഎ. പരിക്കിന്‍റെ അളവ് അന്വേഷിക്കുന്നത് നല്ല രീതിയല്ല. വ്യാജ റിപ്പോർട്ട് നൽകി ശീലമുള്ളവരാണ് പോലീസ് എന്നും എൽദോ എബ്രഹാം പറഞ്ഞു

നേരത്തെ, സംഭവത്തിൽ പുതിയ വാദവുമായി പോലീസ് രംഗത്തെത്തിയിരുന്നു. എൽദോ എംഎൽഎയുടെ കൈ ഒടിഞ്ഞിട്ടില്ലെന്ന മെഡിക്കൽ റിപ്പോർട്ട് പോലീസ് കളക്ടർക്ക് കൈമാറുകയായിരുന്നു. അതേസമയം പോലീസ് റിപ്പോർട്ട് സിപിഐ ജില്ല സെക്രട്ടറി പി. രാജു തള്ളി. പോലീസ് മർദ്ദനം സിനിമാ ഷൂട്ടിംഗ് ആയിരുന്നില്ലെന്നും പൊട്ടലുണ്ടെന്ന് സർക്കാർ ഡോക്ടർമാരാണ് പറഞ്ഞതെന്നും രാജു വ്യക്തമാക്കി.