വിപി സാനു പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്നു പരാതി; വർഗീയതയും മത വിദ്വേഷവും പരത്തുന്ന തരത്തിലുള്ള പോസ്റ്ററുകൾ വിതരണം ചെയ്തു

Jaihind Webdesk
Tuesday, April 30, 2019

മലപ്പുറം എൽ ഡി എഫ് സ്ഥാനാർത്ഥി വി പി സാനു പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്നു ബിജെപിയുടെ പരാതി. വർഗീയതയും മത വിദ്വേഷവും പരത്തുന്ന തരത്തിലുള്ള പോസ്റ്ററുകൾ വിതരണം ചെയ്തു എന്നാണ് ആക്ഷേപം. ഇത്തരം പോസ്റ്ററുകൾ നിശബ്ദ പ്രചാരണ ദിവസം മുസ്ലീം വീടുകളിൽ കൊടുത്തു എന്നും പരാതിയിൽ പറയുന്നു. ബിജെപി മലപ്പുറം പാർലമെന്റ് മണ്ഡലം സ്ഥാനർത്ഥി വി ഉണ്ണികൃഷ്ണൻ വരണാധികരിയായ ജില്ലാ കളക്ടർക്ക് ഇതു സംബന്ധിച്ച പരാതി നൽകി.