ശബരിമല : സഭയില്‍ സര്‍ക്കാര്‍ നിലപാടുകള്‍ക്കൊപ്പം ബിജെപിയും

webdesk
Monday, December 3, 2018

O-Rajagopal-PC-George

ശബരിമല യുവതീപ്രവേശനത്തില്‍ സമരം ചെയ്യുന്നത് തങ്ങളാണെന്ന ബിജെപിയുടെ വാദത്തെ നിരാകരിക്കുന്ന രീതിയിലായിരുന്നു ഇന്ന് ഒ.രാജഗോപാലിന്‍റെയും അദ്ദേഹത്തിനൊപ്പം ഇരിപ്പിടം മാറ്റിയ പി.സി. ജോര്‍ജ്ജിന്‍റെയും സമീപനം. തുടര്‍ച്ചയായ നാലാം ദിവസവും ശബരിമല വിഷയത്തില്‍ സഭ പ്രക്ഷുബ്ധമായപ്പോഴും ഇക്കാര്യത്തില്‍ സര്‍ക്കാര്‍ നിലപാടിന് മൗനസമ്മതം നല്‍കുകയായിരുന്നു ഇരുവരും. എന്നാല്‍ ശബരിമല വിഷയം സഭയില്‍ കത്തി നിന്നപ്പോഴും ബിജെപിയുടെ ഒരു ശബ്ദവും ഉയര്‍ന്നില്ല എന്നത് ശ്രദ്ധേയമാണ്. പ്രസംഗത്തിലെല്ലാം സിപിഎമ്മും ബിജെപിയും ഏറ്റുമുട്ടുന്നുണ്ടെങ്കിലും പിണറായിയെ അംഗീകരിച്ചുകൊണ്ടാണ് ബിജെപിയുടെ നിലപാടുകള്‍ നിയമസഭയില്‍ വ്യക്തമാകുന്നത്.  ഇതോടെ സെക്രട്ടേറിയറ്റിന് മുന്നില്‍ ബിജെപി നേതാവ് എ.എന്‍ രാധാകൃഷ്ണന്‍ നടത്തുന്ന പൊറാട്ടുനാടകം മുഖ്യമന്ത്രിയുടെ ഒത്താശയോടെയാണെന്ന് തെളിയുകയാണ്.