‘ഗവർണര്‍ മര്യാദ ലംഘിക്കുന്നു, സംയമനം പാലിക്കണം’ ; ഗവർണർക്കെതിരെ ഒ രാജഗോപാല്‍

Jaihind News Bureau
Monday, January 20, 2020

 

തിരുവനന്തപുരം : ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ ബി.ജെ.പി എം.എല്‍.എ ഒ രാജഗോപാല്‍. ഗവർണർ മര്യാദ ലംഘിക്കുന്നുവെന്ന് ഒ രാജഗോപാല്‍ പറഞ്ഞു. പരസ്യ പ്രസ്താവനകള്‍ നടത്തി ജനങ്ങളുടെ മുന്നില്‍ പോരടിക്കുന്നത് ശരിയല്ല. ഗവർണറും മുഖ്യമന്ത്രിയും സംയമനം പാലിക്കാന്‍ തയാറാകണം. തർക്കങ്ങളുണ്ടെങ്കില്‍ സ്വകാര്യമായി പരിഹരിക്കപ്പെടണമെന്നും രാജഗോപാല്‍ പറഞ്ഞു.