പൗരത്വ നിയമത്തിൽ ആശങ്ക; മുൻ അദ്ധ്യാപകൻ ആത്മഹത്യ ചെയ്തു

Jaihind News Bureau
Friday, January 3, 2020

പൗരത്വ നിയമത്തിൽ ആശങ്കയിലായ മുൻ അദ്ധ്യാപകൻ ആത്മഹത്യ ചെയ്തു. കോഴിക്കോട് സ്വദേശി മുഹമ്മദലിയാണ് ആത്മഹത്യ ചെയ്തത്. പൗരത്വ നിയമ പ്രകാരം ആവശ്യമായ രേഖകൾ കൈവശമില്ലെന്ന് ആശങ്ക ഉണ്ടായിരുന്നതായി ബന്ധുക്കൾ ആരോപിച്ചു.

തന്‍റെയും പിതാവിന്‍റേയും പല രേഖകളും നഷ്ടപ്പെട്ടതായും പൗരത്വഭേദഗതി നിയമം നടപ്പില്‍ വരുമ്പോള്‍ ഇതു പ്രശ്നമാകുമോ എന്നും ഇയാളുടെ ആത്മഹത്യക്കുറിപ്പില്‍ ഉള്ളതായി ബന്ധുക്കള്‍ ആരോപിക്കുന്നു. അതേസമയം ഗുരുതരമായ വൈറസ് രോഗം തനിക്കുള്ളതായും ആത്മഹത്യക്കുറിപ്പില്‍ മുഹമ്മദലി വ്യക്തമാക്കുന്നുണ്ട്. ഇതാണ് ആത്മഹത്യയ്ക്ക് കാരണം എന്നാണ് കരുതുന്നത്.