കേരളത്തിനായി മലയാളി റെസ്റ്റോറന്‍റുകളുടെ ഒരു ദിവസത്തെ വരുമാനം

Jaihind News Bureau
Wednesday, August 22, 2018

 

പ്രളയ ദുരന്തത്തിലായ കേരളത്തെ സഹായിക്കാൻ യു.എ.ഇ കേന്ദ്രമായ മലയാളി റസ്റ്റോറന്‍റ് ഒരു ദിവസം ക്യാഷ് കൗണ്ടറുകൾ പൂട്ടി പകരം ചാരിറ്റി ബോക്സ് തുറന്നു. ഇപ്രകാരം റസ്റ്റോറന്റിൽ നിന്ന് ഭക്ഷണം കഴിച്ചവർ പെട്ടിയിൽ നിക്ഷേപിച്ച പത്ത് ലക്ഷം രൂപ ഉടൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറും. മലയാളികളും ഇതര ഇന്ത്യൻ സംസ്ഥാനക്കാരും ഉൾപ്പടെ, നൂറുകണക്കിന് പേർ ഇതിൽ പങ്കാളികളായി.