ശ്രീറാമിനെ രക്ഷിക്കാന്‍ ശ്രമം; കേസ് പ്രത്യേക സംഘം അന്വേഷിക്കണം: സിറാജ് മാനേജ്മെന്‍റ്

Jaihind Webdesk
Sunday, August 4, 2019

ബഷീറിന്‍റെ കൊലപാതകികളെ രക്ഷിക്കാൻ ബോധപൂർവമായ ശ്രമം നടക്കുന്നതായി സിറാജ് മാനേജ്മെന്‍റ്. കേസിൽ കൃത്യമായി മൊഴി നൽകിയിട്ടും പൊലീസ് എഫ്.ഐ.ആറിൽ അട്ടിമറി നടത്തിയെന്നും സിറാജ് തിരുവനന്തപുരം യൂണിറ്റ് ചെയർമാൻ എ സെയ്ഫുദീൻ ഹാജി ആരോപിച്ചു.

മുഖ്യമന്ത്രിയുടെ വാക്കും പ്രവൃത്തിയും ഒന്നാകണമെന്നും സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തുകൊണ്ട് അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിക്കണമെന്നും സിറാജ് മാനേജ്മെന്‍റ് പ്രതിനിധികൾ ആവശ്യപ്പെട്ടു. കേസ് ശരിയായ രീതിയിലല്ല പോകുന്നതെങ്കില്‍ പ്രതിഷേധ സമരങ്ങളുമായി മുന്നോട്ടുപോകുമെന്നും സിറാജ് മാനേജ്‌മെന്‍റ് വ്യക്തമാക്കി.