കെ.എം ബഷീറിന്‍റെ ഭാര്യയ്ക്ക് ജോലിയും കുടുംബത്തിന് ധനസഹായവും നൽകും

Jaihind News Bureau
Wednesday, August 14, 2019

വാഹനാപകടത്തിൽ കൊല്ലപ്പെട്ട മാധ്യമ പ്രവർത്തകൻ കെ.എം ബഷീറിന്‍റെ ഭാര്യയ്ക്ക് ജോലിയും കുടുംബത്തിന് ധനസഹായവും നൽകാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ബഷീറിന്‍റെ രണ്ട് മക്കൾക്കും മാതാവിനും 2 ലക്ഷം രൂപ വീതവും ഭാര്യയ്ക്ക് മലയാളം സർവ്വകലാശാലയിൽ ജോലി നൽകാനും യോഗത്തിൽ ധാരണയായി.

മൂന്നാം തീയതി പുലര്‍ച്ചെ ഒരു മണിയോടെയായിരുന്നു തിരുവനന്തപുരം മ്യൂസിയം പോലീസ് സ്റ്റേഷന് സമീപം മാധ്യമപ്രവര്‍ത്തകനായ കെ എം ബഷീര്‍ വാഹനാപകടത്തില്‍ മരിച്ചത്. ബഷീര്‍ ഓടിച്ചിരുന്ന ബൈക്കിലേയ്ക്ക് ശ്രീറാം വെങ്കിട്ടരാമന്‍റെ കാര്‍ ഇടിക്കുകയായിരുന്നു. അമിത വേഗതയില്‍ എത്തിയ കാര്‍ റോഡരികില്‍ നിര്‍ത്തിയിട്ട ബൈക്കിന് പിന്നില്‍ ഇടിക്കുകയായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി.