ശ്രീരാം വെങ്കിട്ടരാമന് ജാമ്യം നൽകിയത് ശരിവെച്ച് ഹൈക്കോടതി

Jaihind News Bureau
Tuesday, August 13, 2019

മാധ്യമ പ്രവർത്തകനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിൽ ശ്രീരാം വെങ്കിട്ടരാമന് ജാമ്യം നൽകിയത് ശരിവെച്ച് ഹൈക്കോടതി . ജാമ്യം റദ്ദാക്കണമെന്ന സർക്കാർ ഹർജി തള്ളിക്കൊണ്ടാണ് കോടതി തീരുമാനം. ജാമ്യം അനുവദിച്ച തിരുവനന്തപുരം കോടതി ഉത്തരവിനെതിരെയായിരുന്നു ഹർജി. കേസ് അന്വേഷണത്തിൽ പോലീസിന് ഗുരുതരമായ വീഴ്ച പറ്റിയെന്നും കോടതി പറഞ്ഞു.

ഒരു മണിക്കൂർ പ്രതിയെ കസ്‌റ്‌റഡിയിൽ കിട്ടിയിട്ടും നടപടികൾ എടുത്തില്ല. ഭാവിയിൽ ഇത്തരം കാര്യങ്ങളിൽ മാർഗ നിർദേശം പുറപ്പെടുവിക്കണമെന്നും, ഒരു സാക്ഷി മൊഴിയുടെ അടിസ്ഥാനത്തിൽ മാത്രം കേസെടുക്കാൻ ആകില്ലെന്നും കോടതി പോലീസിനെ രൂക്ഷമായി വിമർശിച്ചു. ജാമ്യം ലഭിച്ച ശ്രീരാം വെങ്കിട്ടരാമൻ ഇന്നലെ ആശുപത്രി വിട്ടിരുന്നു.