ശ്രീറാം വെങ്കിട്ടരാമന്‍റെ ജാമ്യം : സര്‍ക്കാറിന്‍റെ അപ്പീലില്‍ ഹൈക്കോടതി ഇന്ന് വിധി പറയും

Jaihind News Bureau
Tuesday, August 13, 2019

മാധ്യമ പ്രവര്‍ത്തകനായ കെ.എം ബഷീറിനെ കാറിടിച്ച് കൊലപെടുത്തിയ കേസില്‍ ശ്രീറാം വെങ്കിട്ടരാമന് ജാമ്യം നല്‍കിയ മജിസ്ട്രേറ്റ് കോടതി ഉത്തരവ് റദ്ദാക്കണമെന്ന സര്‍ക്കാറിന്‍റെ അപ്പീലില്‍ ഹൈക്കോടതി ഇന്ന് വിധി പറയും.

മാധ്യമ പ്രവര്‍ത്തകന്‍ മരണപ്പെട്ട സമയത്ത് അപകട കാരണമായ വാഹനം ഓടിച്ചിരുന്നത് താനല്ലെന്ന വാദമാണ് ശ്രീറാം വെങ്കിട്ടരാമന്‍ ഹൈകോടതിയില്‍ ഉന്നയിച്ചിട്ടുള്ളത്. മ്യൂസിയം പബ്ലിക് ഓഫീസിന് മുന്നിലുണ്ടായ അപകടത്തില്‍ ഇടതുവശത്തിരുന്ന ശ്രീറാമിനും പരിക്കേറ്റെന്നായിരുന്നു അഭിഭാഷകന്‍റെ വാദം.

മദ്യത്തിന്‍റെ അംശം രക്തത്തില്‍ ഉണ്ടായിരുന്നില്ലെന്നാണ് മെഡിക്കല്‍ റിപ്പോര്‍ട്ടെങ്കിലും അമിത വേഗതയില്‍ വാഹനമോടിച്ച് ആളെ കൊന്നതിന് ശ്രീറാം വെങ്കിട്ടറാമിനെതിരെ നരഹത്യ കേസ് നിലനില്‍ക്കുമെന്നാണ് സര്‍ക്കാര്‍ കോടതിയെ അറിയിച്ചിട്ടുള്ളത്.