ശ്രീറാം വെങ്കിട്ടരാമനെ സർവ്വീസിൽ തിരിച്ചെടുത്തതിനെതിരെ കെ എം ബഷീറിന്‍റെ കുടുംബം

Jaihind News Bureau
Monday, March 23, 2020

മാധ്യമ പ്രവർത്തകൻ കെ എം ബഷീറിനെ വാനമിടിച്ച് കൊന്ന കേസിലെ പ്രതി ശ്രീറാം വെങ്കിട്ടരാമനെ സർവ്വീസിൽ, തിരിച്ചെടുത്തത് എടുത്തത് അംഗീകരിക്കാൻ കഴിയില്ലെന്ന് കെ എം ബഷീറിന്‍റെ കുടുംബം. അദ്ദേഹം മദ്യപിച്ചതായി ഡോക്ടറും നഴ്സും മൊഴി നൽകിയ സാഹചര്യത്തിൽ അവരുടെ മേലുദ്യോഗസ്ഥനായിട്ടാണ് ശ്രീറാം നിയമിതനായിട്ടുള്ളത്. അവരെ സ്വാധീനിക്കാൻ ഇത് കാരണമാകുമെന്നും കെ എം ബഷീറിന്‍റെ സഹോദരൻ ഉമ്മർ പറഞ്ഞു. തുടക്കം മുതൽ ഈ കേസ് അട്ടിമറിക്കാനുള്ള ശ്രമം ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടുണ്ടന്നും അദ്ദേഹം ആരോപിച്ചു.