മലപ്പുറത്തിനെതിരായ അപകീർത്തികരമായ പ്രസ്താവന : മനേക ഗാന്ധിക്കെതിരെ വക്കീൽ നോട്ടീസയച്ചു

Jaihind News Bureau
Friday, June 5, 2020

മലപ്പുറം: നിരന്തരമായി മലപ്പുറം ജില്ലയെയും മലപ്പുറത്തുകാർക്കെതിരെയും അപകീർത്തികരമായ പ്രസ്താവന നടത്തുന്ന മുൻ കേന്ദ്ര മന്ത്രിയും ബി ജെ പി നേതാവും സുൽത്താൻപുർ എം.പി.യുമായ മനേക ഗാന്ധിക്കെതിരെ യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡണ്ട് റിയാസ് മുക്കോളി വക്കീൽ നോട്ടീസ് അയച്ചു. ജില്ലയെ അപമാനിച്ച മനേക ഗാന്ധി മാപ്പ് പറയണമെന്നും അല്ലാത്ത പക്ഷം നിയമ നടപടികൾ സ്വീകരിക്കുമെന്ന് കാണിച്ചാണ് വക്കീൽ നോട്ടീസ് അയച്ചത്. ഹൈക്കോടതി അഭിഭാഷകനും യൂത്ത് കോൺഗ്രസ് കോഴിക്കോട് ജില്ലാ ജനറൽ സെക്രട്ടറിയുമായ അഡ്വക്കേറ്റ് സുഫിയാൻ ചെറുവാടിയാണ് റിയാസ് മുക്കോളിക്ക് വേണ്ടി വക്കീൽ നോട്ടീസ് അയച്ചത്.