മോദി കോര്‍പറേറ്റുകളുടെ കാവല്‍ക്കാരന്‍; രാഹുല്‍ ഗാന്ധി

Jaihind Webdesk
Wednesday, October 10, 2018

രാജ്യത്തിന്‍റെ കാവൽക്കാരനെന്ന് പറഞ്ഞ് അധികാരത്തിൽ എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി കോർപറേറ്റുകളുടെ കാവൽക്കാരനായി മാറിയെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി.

കോടികളുടെ തട്ടിപ്പ് നടത്തി രാജ്യം വിടാൻ പലർക്കും പ്രധാന മന്ത്രി അവസരം ഒരുക്കിയെന്നും രാഹുൽ ഗാന്ധി പറഞ്ഞു. രാജസ്ഥാനിൽ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു കോൺഗ്രസ് അധ്യക്ഷൻ.