പാർലമെൻറിലെ ശീതകാല സമ്മേളനം തുടരുന്നു
Jaihind TV News Report
Jaihind TV Web Desk
November 21, 2019
1 min read
•
Updated: June 09, 2026
പാർലമെൻറിലെ ശീതകാല സമ്മേളനം തുടരുന്നു. അന്തർ സംസ്ഥാന ഡാമുകളുടെ സുരക്ഷ ഏറ്റെടുക്കാൻ കേന്ദ്ര സർക്കാരിന് അധികാരം നൽകുന്ന ഡാം സുരക്ഷ ബിൽ ഇന്ന് രാജ്യസഭ പരിഗണിക്കും. ഒരു സംസ്ഥാനത്തുള്ള ഡാമിൻറെ ഉടമവസ്ഥാവകാശം മറ്റൊരു സംസ്ഥാനത്തിനാണെങ്കിൽ അതിൻറെ സുരക്ഷ ചുമതല കേന്ദ്ര സർക്കാരിന് കീഴിലുള്ള ദേശീയ ഡാം സുരക്ഷ അതോറിറ്റിക്ക് ഏറ്റെടുക്കാൻ വ്യവസ്ഥ ചെയ്യുന്നതാണ് ബിൽ..കഴിഞ്ഞ സമ്മേളനത്തിൽ ലോകസഭ പാസാക്കിയ ബില്ലിനെതിരെ തമിഴ്‌നാട് അടക്കമുള്ള സംസ്ഥാനങ്ങൾ പ്രതിഷേധിച്ചിരുന്നു. ബിൽ പാസായാൽ കേരളത്തിലെ മുല്ലപ്പെരിയാർ, പറമ്പിക്കുളം, തൂണക്കടവ് ഡാമുകളുടെ സുരക്ഷ കേന്ദ്രം ഏറ്റെടുത്തേക്കാം. അന്തരീക്ഷ സംബന്ധിച്ച ചർച്ചയും രാജ്യസഭയിൽ നടക്കും. വിഷയം കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ലോക്‌സഭ ചർച്ച ചെയ്തിരുന്നു ചെയ്തിരുന്നു ചർച്ച ചെയ്തിരുന്നു.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10