Logo
Sun, Jun 14, 2026 • 02:40 PM
LIVE TV
Watch

No business videos available

No Middle East videos available

സ്ത്രീകള്‍ക്കെതിരായ അതിക്രമം പെരുകുന്നു; സ്ത്രീസുരക്ഷയുള്ള കേരളത്തിനായി ഉപവസിക്കാനൊരുങ്ങി ഗവര്‍ണര്‍


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
July 13, 2021
1 min read Updated: June 10, 2026
SHARE:
SAVE: Login to save

സ്ത്രീകള്‍ക്കെതിരായ അതിക്രമം പെരുകുന്നു; സ്ത്രീസുരക്ഷയുള്ള കേരളത്തിനായി ഉപവസിക്കാനൊരുങ്ങി ഗവര്‍ണര്‍
  തിരുവനന്തപുരം: സ്ത്രീകൾക്കു നേരെയുള്ള അക്രമങ്ങൾക്കെതിരെയും സ്ത്രീകൾക്കു സുരക്ഷയുള്ള കേരളത്തിനു വേണ്ടിയും ഉപവസിക്കാനൊരുങ്ങി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ജൂലൈ 14 ചൊവ്വാഴ്ച രാവിലെ 8 മുതൽ വൈകിട്ട് 6 വരെയാണ് ഉപവാസം. വൈകിട്ട് 4.30ന് തിരുവനന്തപുരം ഗാന്ധിഭവനിൽ നടക്കുന്ന ഉപവാസ-പ്രാർത്ഥനാ യജ്ഞത്തിൽ പങ്കെടുത്തുകൊണ്ട് ഗവർണർ ഉപവാസം അവസാനിപ്പിക്കും. കേരള ഗാന്ധി സ്മാരക നിധിയും ഇതര ഗാന്ധിയൻ സംഘടനകളും സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്. സ്ത്രീസുരക്ഷ ലക്ഷ്യമാക്കി സംസ്ഥാന വ്യാപകമായി ഗാന്ധിയൻ സംഘടനകൾ സംഘടിപ്പിക്കുന്ന ജനജാഗ്രതാ പരിപാടികളുടെ ഉദ്ഘാടനവും ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍ നിർവഹിക്കും. കേരള ചരിത്രത്തിൽ ആദ്യമായാണ് ഒരു ഗവർണർ ഇത്തരമൊരു ആവശ്യം മുന്‍നിര്‍ത്തി ഉപവാസം അനുഷ്ഠിക്കുന്നത്.
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10