Logo
Sun, Jun 07, 2026 • 12:25 PM
LIVE TV
Watch

No business videos available

No Middle East videos available

കൊവിഡ് പ്രൊട്ടോക്കോള്‍ ലംഘനം ; മുഖ്യമന്ത്രിക്കെതിരെ നടപടി ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് ; പരാതി നല്‍കി


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
April 17, 2021
1 min read Updated: June 06, 2026
SHARE:
SAVE: Login to save

കൊവിഡ് പ്രൊട്ടോക്കോള്‍ ലംഘനം ; മുഖ്യമന്ത്രിക്കെതിരെ നടപടി ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് ; പരാതി നല്‍കി
കോഴിക്കോട് : കൊവിഡ് പ്രൊട്ടോക്കോൾ ലംഘിച്ച മുഖ്യമന്ത്രിക്കെതിരെ നടപടി ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്‍റ് ആർ ഷഹിൻ മെഡിക്കൽ കോളേജ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെ ചികിത്സ കഴിഞ്ഞ് മടങ്ങുമ്പോൾ കൊവിഡ് പ്രോട്ടോക്കോൾ ലംഘിച്ച മുഖ്യമന്ത്രി പിണറായി വിജയനെതിരെ കേസെടുത്ത് നിയമനടപടികൾ സ്വീകരിക്കണമെന്നാണ് പരാതിയിലെ ആവശ്യം. പകർച്ച വ്യാധി നിയന്ത്രണ മാനദണ്ഡങ്ങൾ എല്ലാം ലംഘിക്കുന്ന തരത്തിലാണ് മുഖ്യമന്ത്രി യാത്ര ചെയ്തത്. ആളുകൾ കൂട്ടംകൂടി മുഖ്യമന്ത്രിയെ യാത്രയാക്കുന്ന സാഹചര്യവും ആശുപത്രിയിൽ ഉണ്ടായി. ഈ സാഹചര്യത്തിൽ പൊതുജനാരോഗ്യത്തിന് ഭീഷണിയാകുന്ന തരത്തിൽ പ്രവർത്തിച്ച മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ളവർക്കെതിരെ നടപടി വേണമെന്ന് ആർ ഷഹിൻ നൽകിയ പരാതിയിൽ പറയുന്നു. നിരവധി തവണയാണ് പിണറായി വിജയൻ കൊവിഡ് പ്രതിരോധ മാനദണ്ഡങ്ങൾ ലംഘിച്ചതെന്ന് യൂത്ത് കോൺഗ്രസ് ചൂണ്ടിക്കാട്ടി. രോഗലക്ഷണങ്ങൾ ഉള്ളപ്പോഴാണ് മുഖ്യമന്ത്രി ധർമടത്ത് റോഡ് ഷോ നടത്തിയത്. കൊവിഡ് ബാധിതനായ മുഖ്യമന്ത്രി പിപിഇ കിറ്റ് ധരിക്കാതെ അകമ്പടിയോടുകൂടിയായിരുന്നു ആശുപത്രിയിൽ എത്തിയത്. കൊവിഡ് നെഗറ്റീവായെങ്കിലും നിശ്ചിത ദിവസം നിരീക്ഷണത്തിൽ കഴിയാതെ കൊവിഡ് പോസിറ്റീവ് സ്ഥിരീകരിച്ച ഭാര്യയ്ക്കൊപ്പമാണ് മുഖ്യമന്ത്രി മടങ്ങിയതും. സർക്കാർ തന്നെ പുറത്തിറക്കിയ ഉത്തരവുകളെയും നിർദേശങ്ങളെയും പരിഹസിക്കുന്ന തരത്തിൽ മുഖ്യമന്ത്രി പെരുമാറിയത് പൊതുസമൂഹത്തിനു തെറ്റായ സന്ദേശമാണ് നൽകുന്നത്. കൊവിഡ് വ്യാപന ഘട്ടത്തിൽ പ്രതിരോധ നടപടികളെയാകെ തുരങ്കം വെക്കുന്ന തരത്തിലേക്ക് മുഖ്യമന്ത്രിയുടെ നടപടികൾ മാറിയെന്ന് യൂത്ത് കോൺഗ്രസ് കുറ്റപ്പെടുത്തി. പ്രവാസികളെയടക്കം മരണത്തിന്‍റെ വ്യാപാരികളെന്ന് ആക്ഷേപിച്ച മുഖ്യമന്ത്രി സ്വന്തം തെറ്റ് ഏറ്റുപറഞ്ഞ് കേരളത്തോട് മാപ്പ് പറയണമെന്നും ആർ ഷഹിൻ ആവശ്യപ്പെട്ടു.
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10