Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

കെവിന്‍ ദുരഭിമാനക്കൊലയില്‍ ശിക്ഷാവിധി ഇന്ന്

കെവിന്‍ ദുരഭിമാനക്കൊലയില്‍ ശിക്ഷാവിധി ഇന്ന്
Kevin-Murder-case-trial കേരളത്തെ ഞെട്ടിച്ച കെവിൻ വധക്കേസിൽ ശിക്ഷാ വിധി ഇന്ന്. കോടതി കുറ്റവാളികളെന്ന് കണ്ടെത്തിയ പത്ത് പ്രതികൾക്കുള്ള ശിക്ഷാവിധി ഇന്നുണ്ടാകും. ദുരഭിമാന കൊലയെന്ന് കോടതി വലയിരുത്തിയ സംസ്ഥാനത്തെ ആദ്യ കേസിൽ സംഭവം നടന്ന് ഒന്നേകാൽ വർഷത്തിനുള്ളിലാണ് വിധിയുണ്ടാകുന്നത്. നീനുവിന്‍റെ സഹോദരൻ ഷാനു ചാക്കോ ഉൾപ്പെടെയുള്ള പ്രതികൾക്കെതിരെ വധശിക്ഷ വരെ ലഭിക്കാവുന്ന കുറ്റങ്ങളാണ് തെളിയിക്കപ്പെട്ടത്. ഇന്ത്യൻ ശിക്ഷാ നിയമം 364 എ പ്രകാരം മോചനദ്രവ്യം ആവശ്യപ്പെട്ടല്ലാതെ ഒരു വ്യക്തിയെ തട്ടിക്കൊണ്ടു പോയി വിലപേശുന്ന കുറ്റം തെളിയിക്കപ്പെട്ട, രാജ്യത്തെ ആദ്യ കേസാണ് കെവിൻ വധക്കേസ്. ഇതിനുപുറമെ പത്ത് പ്രതികൾക്കുമെതിരെ കൊലപാതകം, ഭീഷണിമുഴക്കൽ എന്നീ കുറ്റങ്ങളും തെളിഞ്ഞു. വധശിക്ഷയോ ജീവപര്യന്തം തടവോ ലഭിക്കാവുന്ന കുറ്റങ്ങളാണിവ. ഒന്നാം പ്രതി ഷാനു ചാക്കോയ്ക്ക് പുറമെ രണ്ടാം പ്രതി നിയാസ്, മൂന്നാം പ്രതി ഇഷാൻ, നാലാം പ്രതി റിയാസ് ഇബ്രാഹിം എന്നിവർ ഗൂഢാലോചന നടത്തിയെന്നാണ് കണ്ടെത്തൽ. ഐ.പി.സി 120 ബി പ്രകാരം എഴ് വർഷം വരെ തടവ് ലഭിക്കാം. 2,4,6,9,11,12 പ്രതികൾ ഭവനഭേദനം, മുതൽ നശിപ്പിക്കൽ, തുടങ്ങി പത്ത് വർഷം അധിക തടവ് ലഭിക്കാവുന്ന കുറ്റങ്ങൾ ചെയ്തു. ഏഴാം പ്രതി ഷിഫിൻ സജാദ് തെളിവ് നശിപ്പിച്ചതായും തെളിഞ്ഞു. എഴ് വർഷം തടവ് ലഭിച്ചേക്കാം. 8,12 പ്രതികൾ മൂന്ന് വർഷം തടവ് ശിക്ഷ ലഭിക്കാവുന്ന മാരകമായ ഉപദ്രവം നടത്തിയെന്ന് കണ്ടെത്തി. സംഭവം ദുരഭിമാന കൊലയാണെന്ന് കോടതി നിരീക്ഷണം ഉണ്ടായതോടെ, കേസ് അപൂർവങ്ങളിൽ അപൂർവമായി പരിഗണിക്കാനുള്ള സാധ്യതയും കുറവല്ല. ഇതുണ്ടായാൽ വധശിക്ഷ വരെ പ്രതികൾക്ക് ലഭിച്ചേക്കാമെന്നാണ് നിയമ വിദഗ്ധരുടെ വിലയിരുത്തൽ.

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Save your stories

Sign in