തദ്ദേശ തിരഞ്ഞെടുപ്പ് മുന്നൊരുക്കം: കോൺഗ്രസ് മലപ്പുറം ജില്ലാ എക്സിക്യൂട്ടീവ് ക്യാമ്പ് പെരിന്തല്‍മണ്ണയില്‍; വി.ഡി. സതീശന്‍ ഉദ്ഘാടനം ചെയ്തു
Jaihind TV News Report
Jaihind TV Web Desk
August 28, 2024
1 min read
•
Updated: June 05, 2026
മലപ്പുറം: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിന്‍റെ മുന്നൊരുക്കങ്ങളുടെ ഭാഗമായി കെപിസിസി നിർദ്ദേശപ്രകാരം കോൺഗ്രസ് മലപ്പുറം ജില്ലാ സെൻട്രൽ എക്സിക്യൂട്ടീവ് ക്യാമ്പ് പെരിന്തൽമണ്ണയിൽ ആരംഭിച്ചു. ക്യാമ്പ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്തു. ഡിസിസി പ്രസിഡന്‍റ് അഡ്വ. വി.എസ്. ജോയ് പതാക ഉയർത്തി.
തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിന് മുന്നോടിയായി കെപിസിസി രൂപപ്പെടുത്തിയ മിഷൻ 2025 പ്രവർത്തനരേഖ ക്യാമ്പിൽ പ്രതിപക്ഷ നേതാവ് അവതരിപ്പിച്ചു. കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗം എ.പി. അനിൽകുമാർ എംഎൽഎ, ജില്ലയുടെ ചുമതലയുള്ള മുതിർന്ന നേതാവ് എം.കെ. രാഘവൻ, കെപിസിസി ഇൻചാർജ് അഡ്വ. പി.എ. സലിം തുടങ്ങിയവർ പങ്കെടുത്തു.
ജില്ലയിലെ കെപിസിസി ഭാരവാഹികൾ, മെമ്പർമാർ, ഡിസിസി ഭാരവാഹികൾ, ബ്ലോക്ക് പ്രസിഡന്‍റുമാർ, മുൻ ബ്ലോക്ക് പ്രസിഡന്‍റുമാർ, മണ്ഡലം പ്രസിഡന്‍റുമാർ, പോഷക സംഘടന ജില്ലാ പ്രസിഡന്‍റുമാർ തുടങ്ങിയവർ ക്യാമ്പിൽ പങ്കെടുക്കുന്നുണ്ട്. കഴിഞ്ഞമാസം നടത്തേണ്ടിയിരുന്ന ക്യാമ്പ് പ്രളയത്തെ തുടർന്നാണ് മാറ്റിവെച്ചത്.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10