കന്യാകുമാരിയും തിരുനെൽവേലിയും ഇളക്കിമറിച്ച് വി.ഡി. സതീശൻ; തമിഴ്‌നാട് തിരഞ്ഞെടുപ്പ് പ്രചരണം ചൂടുപിടിക്കുന്നു
തമിഴ്‌നാട് നിയമസഭ തിരഞ്ഞെടുപ്പ് പ്രചരണം ആവേശകരമായി മുന്നേറുന്നതിനിടെ, അതിർത്തി ജില്ലകളായ കന്യാകുമാരിയിലും തിരുനെൽവേലിയിലും കോൺഗ്രസ് സ്ഥാനാർത്ഥികൾക്കായി വോട്ട് അഭ്യർത്ഥിച്ച് കേരള പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഇരു ജില്ലകളിലെയും പ്രധാന മണ്ഡലങ്ങളിൽ നടന്ന തിരഞ്ഞെടുപ്പ് പൊതുപരിപാടികളിലും റോഡ് ഷോകളിലും അദ്ദേഹം പങ്കെടുത്തു. അയൽസംസ്ഥാനത്തെ കോൺഗ്രസ് സ്ഥാനാർത്ഥികളുടെ വിജയത്തിനായി കേരളത്തിലെ നേതാക്കൾ സജീവമായി രംഗത്തിറങ്ങുന്നതിന്റെ ഭാഗമായാണ് അദ്ദേഹത്തിന്റെ സന്ദർശനം.
തിരുനെൽവേലി ജില്ലയിലെ നാങ്കുണേരി മണ്ഡലത്തിലെ സ്ഥാനാർത്ഥി റൂബി മനോഹറിന് വേണ്ടിയാണ് അദ്ദേഹം ആദ്യം പ്രചരണത്തിനെത്തിയത്. തുടർന്ന് കന്യാകുമാരി ജില്ലയിലെ കിള്ളിയൂരിലെ സ്ഥാനാർത്ഥി അഡ്വ. എസ്. രാജേഷ് കുമാർ, വിളവൻകോട് സ്ഥാനാർത്ഥി ഡോ. ടി.ടി. പ്രവീൺ, കുളച്ചൽ മണ്ഡലത്തിലെ സ്ഥാനാർത്ഥി താര എന്നിവരുടെ പ്രചരണ യോഗങ്ങളിലും വി.ഡി. സതീശൻ സംബന്ധിച്ചു. കോൺഗ്രസ് സ്ഥാനാർത്ഥികളുടെ വലിയ വിജയത്തിനായി പ്രവർത്തകർ ഐക്യത്തോടെ നീങ്ങണമെന്ന് അദ്ദേഹം യോഗങ്ങളിൽ ആഹ്വാനം ചെയ്തു.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.