Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

പ്രവാസി വ്യവസായിയുടെ ആത്മഹത്യ: നടപടി ആവശ്യപ്പെട്ട് ആന്തൂർ നഗരസഭ ആസ്ഥാനത്തേക്ക് യു ഡി എഫിന്‍റെ പ്രതിഷേധ മാർച്ച്

പ്രവാസി വ്യവസായിയുടെ ആത്മഹത്യ:  നടപടി ആവശ്യപ്പെട്ട് ആന്തൂർ നഗരസഭ ആസ്ഥാനത്തേക്ക് യു ഡി എഫിന്‍റെ പ്രതിഷേധ മാർച്ച്
Satheesan-Pacheni-Anthoor-UDF-March പ്രവാസി വ്യവസായി സാജന്‍റെ ആത്മഹത്യയ്ക്ക് ഉത്തരവാദികളായവർക്കെതിരെ നടപടി ആവശ്യപ്പെട്ട് ആന്തൂർ നഗരസഭ ആസ്ഥാനത്തേക്ക് യുഡിഎഫിന്‍റെ പ്രതിഷേധ മാർച്ച്. പ്രവാസി വ്യവസായി സാജന്‍റെ മരണത്തിന് ഉത്തരവാദിയായ ആന്തൂർ നഗരസഭ ചെയർപേഴ്സന് എതിരെ കേസെടുക്കണമെന്ന് ഡിസിസി പ്രസിഡന്‍റ് സതീശൻ പാച്ചേനി. സാജന്‍റെ മരണത്തിന്‍റെ ഉത്തരവാദിത്വത്തിൽ നിന്ന് സി പി എമ്മിന് ഒഴിഞ്ഞ് മാറാനാവില്ലെന്നും സതീശൻ പാച്ചേനി പ്രവാസി വ്യവസായി സാജന്‍റെ ആത്മഹത്യയ്ക്ക് ഉത്തരവാദികളായവർക്കെതിരെ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് യുഡിഎഫ് ആന്തൂർ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച മാർച്ച് ഉദ്ഘാടനം ചെയ്ത് കൊണ്ടാണ് സി പി എമ്മിനും ആന്തൂർ നഗരസഭയ്ക്കുമെതിരെ സതീശൻ പാച്ചേനി രൂക്ഷ വിമർശനം നടത്തിയത്. പ്രവാസികളായ പാർട്ടി പ്രവർത്തകരുടെ പണം ഊറ്റി എടുത്ത് അവരെ പെരുവഴിയിലേക്ക് ഇറക്കിവിടുകയാണ് കമ്യൂണിസ്റ്റ് പാർട്ടി എന്നും പാച്ചേനി പറഞ്ഞു.ഇക്കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പിൽ പോലും ശ്രീമതിയുടെ പ്രവർത്തന ഫണ്ടിലേക്ക് സാജനിൽ നിന്നും സിപിഎം ലക്ഷങ്ങൾ പണം പിരിച്ചിട്ടുണ്ട്. പാർട്ടി കോട്ടയായ ആന്തൂരിൽ പാർട്ടി ഓഫീസ് പണിത് നൽകിയതും സാജൻ ആണ്. സജീവ പ്രവർത്തകന്‍റെ വ്യവസായ സംരംഭത്തിന് അകാരണമായി തടസ്സം നിന്ന ചെയർപേഴ്സനെ നിലക്ക് നിർത്താൻ പാർട്ടി സെക്രട്ടറി ഇടപെട്ടിട്ട് പോലും സാധിച്ചില്ല. സാജന്‍റെ ആത്മഹത്യയ്ക്ക് ഉത്തരവാധികളായ ചെയർപേഴ്സന് എതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് സതീശൻ പാച്ചേനി ആവശ്യപ്പെട്ടു. അന്വേഷണത്തിന്‍റെ തുടക്കത്തിൽ ആത്മഹത്യ കുറിപ്പ് ഉണ്ടെന്ന് പറഞ്ഞ പോലീസ് സിപിഎം നേതാക്കളുടെ പ്രേരണയിൽ അത് നശിപ്പിച്ച് കളയുകയായിരുന്നു. സമ്പന്നരുടെയും പ്രവാസികളുടെയും പണം പിഴിഞ്ഞ് അവരെ മരണത്തിലേക്ക് തള്ളിവിടുകയാണ് സിപിഎം ചെയ്യുന്നത് എന്നും സതീശൻ പാച്ചേനി ആരോപിച്ചു സാജന്റെ കെട്ടിടത്തിന് അനുമതി നൽകുകയും കേസ് നേരായ മാർഗത്തിലൂടെ നടത്തുകയും ചെയ്തില്ലെങ്കിൽ ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോകും എന്നും സതീശൻ പാച്ചേനി പറഞ്ഞു. വിവിധ യുഡിഎഫ് നേതാക്കൾ മാർച്ചിന് നേതൃത്വം നൽകി. മാർച്ച് നഗരസഭ ഓഫീസിന് മുന്നിൽ പൊലീസ് തടഞ്ഞു

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Save your stories

Sign in