Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

ശബരിമല മേൽശാന്തിയായി അരീക്കര സുബ്രഹ്മണ്യൻ നമ്പൂതിരിയെ തിരഞ്ഞെടുത്തു, മാളികപ്പുറം മേൽശാന്തി എ.ദാമോദരൻ നമ്പൂതിരി

ശബരിമല മേൽശാന്തിയായി അരീക്കര സുബ്രഹ്മണ്യൻ നമ്പൂതിരിയെ തിരഞ്ഞെടുത്തു, മാളികപ്പുറം മേൽശാന്തി എ.ദാമോദരൻ നമ്പൂതിരി

ശബരിമല: വരാനിരിക്കുന്ന മണ്ഡല-മകരവിളക്ക് തീർത്ഥാടന കാലത്തേക്കുള്ള പുതിയ ശബരിമല മേൽശാന്തിയായി തിരുവനന്തപുരം പഴവങ്ങാടി ഗണപതി ക്ഷേത്രത്തിലെ മേൽശാന്തി അരീക്കര സുബ്രഹ്മണ്യൻ നമ്പൂതിരിയെ തിരഞ്ഞെടുത്തു. തിരുവനന്തപുരം പുളിമൂട് അംബുജവിലാസം റോഡിലുള്ള അരീക്കര ഇല്ലം അംഗമാണ് ഇദ്ദേഹം.

സന്നിധാനത്ത് തന്ത്രിമാരുടെയും ദേവസ്വം ബോർഡ് ഭാരവാഹികളുടെയും സാന്നിധ്യത്തിൽ നടന്ന നറുക്കെടുപ്പിൽ പന്തളം കൊട്ടാരത്തിൽ നിന്നുള്ള കുട്ടികളായ ദേവനന്ദൻ അർജുനും അനശ്വര എം. രഞ്ജിത്തുമാണ് നറുക്കെടുത്തത്. മൂന്നാം ഊഴത്തിലാണ് അരീക്കര സുബ്രഹ്മണ്യൻ നമ്പൂതിരിക്ക് ശബരിമല മേൽശാന്തിയാകാനുള്ള അവസരം ലഭിക്കുന്നത്.

മാളികപ്പുറം മേൽശാന്തിയായി കോഴിക്കോട് വടകര സ്വദേശിയായ എ. ദാമോദരൻ നമ്പൂതിരിയേയും തിരഞ്ഞെടുത്തു. വൃശ്ചികം ഒന്നിന് മണ്ഡല മകരവിളക്ക് മഹോത്സവത്തിനായി നടതുറക്കുമ്പോൾ പുതിയ മേൽശാന്തിമാർ ചുമതലയേൽക്കും. അടുത്ത ഒരു വർഷക്കാലം സന്നിധാനത്തും മാളികപ്പുറത്തും തങ്ങി പൂജാദികാര്യങ്ങൾക്ക് ഇരുവരും നേതൃത്വം നൽകും.

ഹൈക്കോടതി നിരീക്ഷകനായ റിട്ട. ജസ്റ്റിസ് പി.ജി.അരുൺ, ശബരിമല സ്പെഷ്യൽ കമ്മീഷണർ ആർ. ജയകൃഷ്ണൻ എന്നിവരുടെ മേൽനോട്ടത്തിൽ ദേവസ്വം പ്രസിഡന്റ് കെ.ജയകുമാർ, ദേവസ്വം കമ്മീഷൻ ബി.സുനിൽകുമാർ എന്നിവർ നറുക്കെടുപ്പ് നടപടിക്രമങ്ങൾക്ക് നേതൃത്വം നൽകി. തിരുവിതാംകൂർ ദേവസ്വം ബോർഡ് അംഗങ്ങളായ അഡ്വ.കെ.രാജു, അഡ്വ.പി.ഡി സന്തോഷ് കുമാർ, ശബരിമല എക്സിക്യുട്ടീവ് ഓഫീസർ ശാന്തകുമാർ എന്നിവർ സന്നിഹിതരായിരുന്നു.

Related articles

See all
Popular News

മുഖ്യമന്ത്രി വി.ഡി സതീശന്‍ സന്നിധാനത്ത്; തുലാമാസ പൂജകൾക്കായി ശബരിമല നട തുറന്നു, ദര്‍ശനത്തി...

Popular News

ശബരിമലയെ രാജ്യത്തെ ഏറ്റവും മികച്ച തീർത്ഥാടന കേന്ദ്രമാക്കി മാറ്റും: മുഖ്യമന്ത്രി വി ഡി സതീശ...

Popular News

ബില്ലിന്റെ പേരില്‍ തര്‍ക്കം; റാന്നിയില്‍ ഹോട്ടല്‍ ജീവനക്കാരെ മര്‍ദ്ദിച്ച മുന്‍ എം.എല്‍.എയു...

Popular News

പത്തനംതിട്ട സിപിഎമ്മില്‍ പൊട്ടിത്തെറി; ബിജെപി വിട്ടെത്തിയ ആളെ ക്ഷണിതാവാക്കിയതില്‍ നേതൃത്വത...

Save your stories

Sign in