തിരുവനന്തപുരം: കന്റോൺമെന്റ് ഹൗസിൽ തീപിടിത്തം. കണ്ടോൺമെന്റ് ഹൗസിന്റെ പിൻവശത്തെ ഷെഡിലാണ് തീപിടിത്തമുണ്ടായത്. ജീവനക്കാർക്ക് ഭക്ഷണം പാകം ചെയ്യുന്നതിനായി ഒരുക്കിയ പാചകപ്പുരയുള്ള ഷെഡിലാണ് തീ പടർന്നത്. വിവരമറിഞ്ഞ് ഫയർഫോഴ്സ് സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല.
നിലവിൽ കന്റോൺമെന്റ് ഹൗസിൽ അറ്റകുറ്റപ്പണികൾ നടന്നുവരികയായിരുന്നു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണെന്ന് അധികൃതർ അറിയിച്ചു.