Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

'ലീവ് ഇന്ത്യ' നോട്ടീസിനെതിരെ നടൻ ഇമ്രാൻ ഖാൻ ബോംബെ ഹൈക്കോടതിയിൽ; എഫ്ആർആർഒ നടപടി ഭരണഘടനാ വിരുദ്ധമെന്ന് ഹർജി

ഫോറിനേഴ്‌സ് റീജിയണൽ രജിസ്‌ട്രേഷൻ ഓഫീസ് (FRRO) പുറപ്പെടുവിച്ച 'ലീവ് ഇന്ത്യ' നോട്ടീസിനെതിരെ നടൻ ഇമ്രാൻ ഖാൻ ബോംബെ ഹൈക്കോടതിയെ സമീപിച്ചു. എഫ്ആർആർഒയുടെ നിർദ്ദേശം ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം റിട്ട് ഹർജി...

'ലീവ് ഇന്ത്യ' നോട്ടീസിനെതിരെ നടൻ ഇമ്രാൻ ഖാൻ ബോംബെ ഹൈക്കോടതിയിൽ; എഫ്ആർആർഒ നടപടി ഭരണഘടനാ വിരുദ്ധമെന്ന് ഹർജി

മുംബൈ: ഫോറിനേഴ്‌സ് റീജിയണൽ രജിസ്‌ട്രേഷൻ ഓഫീസ് പുറപ്പെടുവിച്ച 'ലീവ് ഇന്ത്യ' നോട്ടീസിനെതിരെ നടൻ ഇമ്രാൻ ഖാൻ ബോംബെ ഹൈക്കോടതിയെ സമീപിച്ചു. എഫ്ആർആർഒയുടെ നിർദ്ദേശം ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം റിട്ട് ഹർജി ഫയൽ ചെയ്തത്. ഇമിഗ്രേഷൻ ആൻഡ് ഫോറിനേഴ്‌സ് ആക്ട് (IFA) ലംഘിച്ചുവെന്ന് ആരോപിച്ച് ഒക്ടോബർ 14-നാണ് ഒക്ടോബർ 28-നകം രാജ്യം വിടണമെന്ന് കാണിച്ച് ഇമ്രാന് അധികൃതർ നോട്ടീസ് നൽകിയത്.

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് ഒക്ടോബർ 10-ന് ക്രാന്തി മൈതാനത്ത് നടന്ന പ്രതിഷേധ പരിപാടിയിൽ ഇമ്രാൻ പങ്കെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹത്തിനെതിരെ നടപടിയുണ്ടായത്. പ്രതിഷേധത്തിൽ പങ്കെടുത്തതിന് പിന്നാലെ ഇമ്രാൻ അറസ്റ്റിലാവുകയും, തുടർന്ന് ബിജെപി നേതാവ് കിരീത് സോമയ്യ ഇമ്രാന്റെ വിസ/ഒസിഐ നിബന്ധന ലംഘനങ്ങൾ ചൂണ്ടിക്കാട്ടി ഔദ്യോഗികമായി പരാതി നൽകുകയുമായിരുന്നു.

ഹർജിയിൽ അന്തിമ തീരുമാനമാകുന്നതുവരെ തനിക്കെതിരെയുള്ള 'ലീവ് ഇന്ത്യ നോട്ടീസ്' പൂർണ്ണമായും റദ്ദാക്കണമെന്നാണ് ഇമ്രാൻ കോടതിയിൽ ആവശ്യപ്പെട്ടിട്ടുള്ളത്. കൂടാതെ നാടുകടത്തൽ, ലുക്ക് ഔട്ട് സർക്കുലർ പുറപ്പെടുവിക്കൽ, കരിമ്പട്ടികയിൽ പെടുത്തൽ, ഒസിഐ (OCI) കാർഡ് റദ്ദാക്കൽ തുടങ്ങിയ തുടർനടപടികളിൽ നിന്ന് ഉദ്യോഗസ്ഥരെ തടയണമെന്നും ഹർജിയിൽ വ്യക്തമാക്കുന്നു. വിഷയം തിങ്കളാഴ്ച ബോംബെ ഹൈക്കോടതി അടിയന്തരമായി വാദത്തിനെടുക്കും.

Related articles

See all
Popular News

തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ 'ഇന്ത്യ' മുന്നണി തെരുവിലേക്ക്: രാംലീലാ മൈതാനത്ത് നവംബർ ഒന്നിന്...

Popular News

'സിസ്റ്റത്തിന് ആവശ്യം അന്ധഭക്തരെ, വിദ്യാർത്ഥികളെയല്ല'; പുതിയ പോഡ്കാസ്റ്റിൽ കേന്ദ്ര സർക്കാര...

Popular News

10 മണിക്കൂറിലധികം അജ്ഞാത കേന്ദ്രത്തിൽ; ഒടുവിൽ അഭിജീത് ദീപ്കെക്ക് ജാമ്യം

Popular News

രാഹുൽ ഗാന്ധി മാറിയിട്ടില്ല, ഇന്ത്യ തിരിച്ചറിഞ്ഞുതുടങ്ങി; ഇന്ത്യയുടെ കാഴ്ചപ്പാട് മാറി

Save your stories

Sign in