Logo
Sun, Jun 14, 2026 • 03:09 AM
LIVE TV
Watch

No business videos available

No Middle East videos available

'ഇതിലുംഭേദം അമ്മായിയമ്മ' ; പരാതിക്കാരിയെ അധിക്ഷേപിച്ച ജോസഫൈന് സമൂഹമാധ്യമങ്ങളില്‍ പൊങ്കാല ; 'വനിതാ കമ്മി'യെന്നും പരിഹാസം


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
June 24, 2021
1 min read Updated: June 10, 2026
SHARE:
SAVE: Login to save

'ഇതിലുംഭേദം അമ്മായിയമ്മ' ; പരാതിക്കാരിയെ അധിക്ഷേപിച്ച ജോസഫൈന് സമൂഹമാധ്യമങ്ങളില്‍ പൊങ്കാല ; 'വനിതാ കമ്മി'യെന്നും പരിഹാസം
തിരുവനന്തപുരം : പരാതിക്കാരിയോട് അപമര്യാദയായി പെരുമാറിയ വനിതാകമ്മീഷന്‍ അധ്യക്ഷ എം.സി ജോസഫൈനെതിരെ സമൂഹമാധ്യമങ്ങളിലടക്കം വ്യാപകപ്രതിഷേധം. ഭര്‍ത്താവും അമ്മായിയമ്മയും ഉപദ്രവിക്കുന്നുവെന്ന് പരാതി പറഞ്ഞ യുവതിയോട് 'എന്നാല്‍ അനുഭവിച്ചോ' എന്നായിരുന്നു ജോസഫൈന്‍റെ മറുപടി. ഇതിലുംഭേദം അമ്മായിയമ്മയാണെന്നും വനിതാ കമ്മീഷന്‍ അധ്യക്ഷയല്ല 'വനിത കമ്മി'യാണ് ജോസഫൈനെന്നും സോഷ്യല്‍ മീഡിയ പരിഹസിച്ചു. വി.ടി ബല്‍റാം ഉള്‍പ്പെടെയുള്ളവരും ജോസഫൈനെതിരെ രംഗത്തെത്തി. 'വനിതാ കമ്മീഷൻ അധ്യക്ഷയായിട്ടുണ്ടെങ്കിൽ അതനുസരിച്ച് പ്രവർത്തിക്കാനും അറിയാം. അതിന് വേണ്ടിയുളള ഒരു സംവിധാനത്തിലൂടെയാണ് ഞാൻ വളർന്നു വന്നത് എന്ന് അഭിമാനത്തോടു കൂടി എനിക്ക് പറയാൻ വേണ്ടി സാധിക്കും,സഖാവ് '- എന്നായിരുന്നു ബല്‍റാമിന്‍റെ പോസ്റ്റ്. https://www.facebook.com/InternationalChaluUnion/photos/4291132400944772 ഗാര്‍ഹിക പീഡനം നേരിടുന്നവര്‍ക്ക് തത്സമയം പരാതി നല്‍കാനായി ഒരു വാർത്താചാനല്‍ സംഘടിപ്പിച്ച പരിപാടിയിലാണ് ഭര്‍ത്താവ് ഉപദ്രവിക്കുന്നെന്ന് പറഞ്ഞ യുവതിയോട് വനിതാ കമ്മീഷന്‍ അധ്യക്ഷ അപമര്യാദയായി പെരുമാറിയത്. യുവതി സംസാരിച്ച് തുടങ്ങിയതുമുതല്‍ അസ്വസ്ഥതയോടെയും ദേഷ്യത്തോടെയുമാണ് ജോസഫൈന്‍ പെരുമാറിയത്. https://www.facebook.com/Troll.Malayalam/photos/4230576900298107 2014ലാണ് വിവാഹം കഴിഞ്ഞതെന്നും ഭര്‍ത്താവ് നിരന്തരം ഉപദ്രവിക്കുന്നതായും കൊച്ചിയില്‍ നിന്ന് വിളിച്ച യുവതി പരാതി പറഞ്ഞു. കുട്ടികളില്ലെന്നും ഭര്‍ത്താവും അമ്മായിയമ്മയും ഉപദ്രവിക്കുന്നുവെന്ന് പറഞ്ഞപ്പോള്‍ എന്ത് കൊണ്ട് പൊലീസില്‍ പരാതിപ്പെട്ടില്ലെന്ന് എം.സി ജോസഫൈന്‍ ചോദിച്ചു. ആരെയും അറിയിച്ചില്ലെന്ന് പരാതിക്കാരി പറഞ്ഞപ്പോള്‍. ‘എന്നാല്‍ പിന്നെ അനുഭവിച്ചോ’ എന്നായിരുന്നു എം.സി.ജോസഫൈന്റെ പ്രതികരണം. നേരത്തെ കിടപ്പുരോഗിയായ വയോധികയോട് നേരിട്ട് ഹാജരാകാന്‍ ആവശ്യപ്പെട്ട ജോസഫൈന്റെ നടപടിയും വിവാദമായിരുന്നു. പരാതി കേള്‍ക്കാന്‍ മറ്റ് മാര്‍ഗമുണ്ടോ എന്ന് ചോദിച്ച ബന്ധുവിനെ വനിത കമ്മീഷന്‍ അധ്യക്ഷ ശകാരിക്കുകയും ചെയ്തു.89 വയസുള്ള വയോധിക എന്തിനാണ് വനിതാ കമ്മീഷന് പരാതി നല്‍കുന്നതെന്ന് ചോദിച്ചായിരുന്നു അധിക്ഷേപം. പരാതിക്കാരി ആരായാലും വിളിക്കാവുന്നിടത്ത് ഹിയറിങിന് ഹാജരാകണമെന്നും ജോസഫൈന്‍ ഇയാളോട് പറയുകയും ചെയ്തു.
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10