Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ട്രാന്‍സ്ഗ്രിഡ് അഴിമതിയില്‍ നിയമനടപടിക്കൊരുങ്ങി രമേശ് ചെന്നിത്തല

ട്രാന്‍സ്ഗ്രിഡ് അഴിമതിയില്‍ നിയമനടപടിക്കൊരുങ്ങി രമേശ് ചെന്നിത്തല
ട്രാൻസ്ഗ്രിഡ് അഴിമതിക്കെതിരെ നിയമ നടപടിക്കൊരുങ്ങി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സർക്കാരിനെതിരെ അഴിമതി നിരോധന നിയമ പ്രകാരം കേസ് ഫയൽ ചെയ്യാൻ ഗവർണറുടെ അനുമതി തേടും. ഇത് സംബന്ധിച്ച കത്ത് ഗവർണർക്ക് ഉടൻ നൽകുമെന്നും രമേശ് ചെന്നിത്തല  തിരുവനന്തപുരത്ത് പറഞ്ഞു. കേരളം കണ്ട ഏറ്റവും വലിയ അഴിമതിയാണ് കെ.എസ്.ഇ.ബി ട്രാൻസ്ഗ്രിഡ് അഴിമതിയെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. ട്രാൻസ്ഗ്രിഡ് ഇടപാടിനെപറ്റിയുള്ള തന്‍റെ ചോദ്യങ്ങൾക്ക് മുഖ്യമന്ത്രി ഉത്തരം നൽകാതെ ഉരുണ്ടുകളിക്കുകയാണെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. ഈ സാഹചര്യത്തിലാണ് താൻ നിയമ നടപടിക്കൊരുങ്ങുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. എല്ലാം നിയമ പ്രകാരമാണ് നടക്കുന്നതെങ്കിൽ സർക്കാർ എന്തിനാണ് സി.എ.ജി ഓഡിറ്റിനെ ഭയക്കുന്നതെന്നും ചെന്നിത്തല ചോദിച്ചു. പ്രത്യേക എൻജിനീയർമാരെ നിയമിച്ചുകൊണ്ട് അടിസ്ഥാന നിരക്കിൽ നിന്ന് 60% ഉയർന്ന നിരക്കിൽ സ്പെഷ്യൽ റേറ്റ് തയ്യാറാക്കി, ഈ തുകയിൽ നിന്നും 80 % വരെ ഉയർത്തിയാണ് കരാർ നൽകിയതെന്നും ചെന്നിത്തല ആരോപിച്ചു. ട്രാൻസ്ഗ്രിഡ് പദ്ധതിയുടെ എസ്റ്റിമേറ്റുകൾ ഡൽഹി ഷെഡ്യൂൾ ഓഫ് റേറ്റ്സ് അനുസരിച്ചാണെന്ന മുഖ്യമന്ത്രിയുടെ വാദം ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. എ.ജിക്ക് പകരം ഓഡിറ്റ് നടത്തുന്നതിന് വിനോദ് റായിയുടെ കമ്മീഷൻ ഉണ്ടെന്നാണ് ധനമന്ത്രിയുടെ വാദം. എന്നാൽ ഈ കമ്മീഷന്‍റെ കാലാവധി കഴിഞ്ഞെന്ന കാര്യം പോലും കിഫ്ബിക്കോ സർക്കാരിനോ അറിയില്ലെന്നും രമേശ് ചെന്നിത്തല പരിഹസിച്ചു.

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Save your stories

Sign in