ചെകുത്താന്‍റെ വേദോപദേശം ; സിപിഎമ്മിന്‍റെ ക്വട്ടേഷന്‍,മാഫിയ വിരുദ്ധ ക്യാമ്പയിന് ക്രിമിനലിന്‍റെ പിന്തുണ ; ഫേസ്ബുക്ക് പോസ്റ്റിട്ട് ടി.പി വധക്കേസ് പ്രതി
Jaihind TV News Report
Jaihind TV Web Desk
June 28, 2021
1 min read
•
Updated: June 10, 2026
കോഴിക്കോട്: സിപിഎമ്മിന്‍റെ ക്വട്ടേഷന്‍-മാഫിയ വിരുദ്ധ ക്യാമ്പയിന് പിന്തുണ പ്രഖ്യാപിച്ച് ടി.പി വധക്കേസ് പ്രതി. കേസില്‍ ജീവപര്യന്തം തടവനുഭവിക്കുന്ന കെ.കെ. മുഹമ്മദ് ഷാഫിയാണ് സി.പി.എം കണ്ണൂര്‍ ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന ക്യാമ്പയിന് പിന്തുണ പ്രഖ്യാപിച്ചത്.
ക്യാമ്പയിനെ കുറിച്ച് വിശദീകരിക്കാന്‍ എം.വി. ജയരാജന്‍ നടത്തിയ പത്രസമ്മേളനത്തിന്റെ വീഡിയോ പങ്കുവെച്ച് 'പാര്‍ട്ടി നിലപാടിനൊപ്പം' എന്നാണ് ഷാഫി കുറിച്ചത്. കുറിപ്പ് വാർത്തയാകുമെന്നറിഞ്ഞ ഷാഫി പിന്നാലെ 'സമ്മതിക്കരുത് ജീവിക്കാന്‍, എന്റെ പ്രിയപ്പെട്ട മാധ്യമ സുഹൃത്തുക്കളേ' എന്നും പോസ്റ്റിട്ടിറ്റുണ്ട്.
''ഈ മഹത്തായ മണ്ണില്‍ ഈ പ്രസ്ഥാനത്തെ ഇല്ലാതാക്കാന്‍ ആരെങ്കിലും ശ്രമിക്കുന്നുണ്ടെങ്കില്‍ അവര്‍ക്ക് കാലം മറുപടി തരും. പാര്‍ട്ടിയുടെ പേര് പറഞ്ഞു വൃത്തികെട്ട പ്രവണതകള്‍ കാട്ടിക്കൂട്ടുന്നവരെ ഒരു തരത്തിലും ന്യായീകരിക്കാന്‍ കഴിയില്ല. വലുത് പാര്‍ട്ടി തന്നെയാണ്''- ഷാഫി കുറിച്ചു. ഷാഫിയുടെ പോസ്റ്റിനെതിരെ വ്യാപകവിമർശനമാണുയരുന്നത്. ചെകുത്താന്‍റെ വേദേപദേശമെന്ന് സോഷ്യല്‍മീഡിയ കുറിച്ചു.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10