വനിതാ ദിനം...ഓര്‍ക്കാം അമ്മയില്‍ തുടങ്ങി ജീവിതത്തെ സ്വാധീനിച്ച ഒരു കൂട്ടം വനിതകളെ
Jaihind TV News Report
Jaihind TV Web Desk
March 07, 2025
1 min read
•
Updated: June 06, 2026
'സ്ത്രീയുടെ ശക്തിയെ ആരും അവഹേളിക്കരുത്, അവര്‍ ഒരു സമൂഹം തന്നെ മാറ്റിമറിക്കാന്‍ കഴിവുള്ളവരാണ് - മലാലാ യൂസഫ് സായി
അതെ, 'ഭീകരര്‍ക്ക് പുസ്തകങ്ങളെയും പേനകളെയും ഭയമാണ്, ഇപ്പോള്‍ സ്ത്രീകളെയും' എന്ന് ലോകത്തോട് വിളിച്ചു പറഞ്ഞവള്‍. അവളുടെ ധൈര്യത്തിനു മുന്നില്‍ ഭീകരര്‍ക്കുപോലും അടിതെറ്റി. സ്വാധീനം ചെലുത്തിയ നമ്മുടെ അമ്മമാര്‍ ഉള്‍പ്പെടുന്ന ഒരുകൂട്ടം വനിതകള്‍ക്കു വേണ്ടി മാര്‍ച്ച് 8 ന് വനിതാ ദിനം ആഘോഷിക്കുന്നു.
ഒരു സ്ത്രീക്ക് വിദ്യാഭ്യാസം നല്‍കുക, ഒരു തലമുറയെ ശാക്തീകരിക്കുക എന്നത് വെറും വാക്കുകളല്ല, അതൊരു സത്യമാണ്. സ്ത്രീകള്‍ കുടുംബത്തിലും സമൂഹത്തിലും ഉന്നത സ്ഥാനങ്ങള്‍ കൈവരിച്ച്, ഓരോ മേഖലയിലും തങ്ങളുടെ കഴിവുകള്‍ തെളിയിച്ചുകൊണ്ടിരിക്കുന്നു. സമത്വത്തിനായുള്ള ഈ പ്രയാണത്തില്‍, സ്ത്രീകളുടെ പ്രതിസന്ധികളും വിജയങ്ങളും ഓര്‍ക്കേണ്ടതും അത്യാവശ്യമാണ്.
ഇന്ദിരാ ഗാന്ധിയില്‍ തുടങ്ങിയതാണ് ചരിത്രം സ്ത്രീയിലൂടെ സൃഷ്ടിക്കപ്പെടുന്നത്. ഇന്ന് വിവിധ മേഖലകളില്‍ സ്ത്രീ എത്തിപ്പെട്ടതിന് ഉദാഹരണങ്ങള്‍ നിരവധി. എങ്കിലും സ്ത്രീയെ മാറ്റി നിര്‍ത്തപ്പെടുന്ന പ്രവണത ഇന്നും പലയിടത്തും കാണാറുണ്ട്. വനിതാ ദിനത്തില്‍ മാത്രം അമ്മയെയും സഹോദരിയെയും ഭാര്യയെയും പുകഴ്ത്തി സ്റ്റാറ്റസുകള്‍ ഇടുമ്പോള്‍ മറ്റ് ദിവസങ്ങളില്‍ അവളെ അടിച്ചമര്‍ത്തുന്ന സമൂഹത്തിനെയാണ് കാണാന്‍ സാധിക്കുന്നത്. നമ്മുടെ ജനനം മുതല്‍ മരണം വരെ, അമ്മ മുതല്‍ തുടങ്ങുന്ന ഒരുപാട് സ്ത്രീ കഥാപാത്രങ്ങള്‍ ഉണ്ടാകും. അവരെ വര്‍ഷത്തില്‍ ഒരിക്കലെങ്കിലും ഓര്‍ക്കാന്‍ ഈ ദിനം ആവശ്യമാണ്.
വനിതകളെ, നിങ്ങളുടെ സ്വപ്‌നങ്ങള്‍ പിന്തുടരൂ...നിങ്ങളുടെ ശബ്ദം ഉയര്‍ത്തൂ...ലോകം നിങ്ങളെ കേള്‍ക്കും...
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10