ടിവികെ സര്‍ക്കാരിന് ഇന്ന് ആദ്യ ബലപരീക്ഷണം; സ്പീക്കര്‍, ഡെപ്യൂട്ടി സ്പീക്കര്‍ തെരഞ്ഞെടുപ്പ് ഇന്ന്
ചെന്നൈ: തമിഴ്നാട്ടിലെ പുതിയ സര്‍ക്കാരിന് നിയമസഭയില്‍ ഇന്ന് ആദ്യ ബലപരീക്ഷണം. സ്പീക്കര്‍, ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് ഇന്ന് നടക്കും. ചെന്നൈ തൗസന്‍ഡ് ലൈറ്റ്സ് മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എ ജെ.സി.ഡി. പ്രഭാകറിനെയാണ് ഭരണകക്ഷിയായ ടിവികെ തങ്ങളുടെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചിരിക്കുന്നത്.
മുതിര്‍ന്ന നേതാവായ ജെ.സി.ഡി. പ്രഭാകര്‍ മൂന്നാം തവണയാണ് നിയമസഭയിലെത്തുന്നത്. അദ്ദേഹത്തിന്റെ അനുഭവസമ്പത്ത് സ്പീക്കര്‍ സ്ഥാനത്തിന് തികച്ചും അനുയോജ്യമാണെന്ന് ഡിഎംകെ വക്താവ് ടി.കെ.എസ്. ഇളങ്കോവന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഭരണപക്ഷത്തിന് പുറമെ പ്രമുഖ പാര്‍ട്ടികളുടെ പിന്തുണ കൂടി ലഭിക്കുന്നതോടെ പ്രഭാകറിന്റെ വിജയം സുഗമമാകുമെന്നാണ് വിലയിരുത്തല്‍.
അതേസമയം, എഐഎഡിഎംകെയിലെ പിളര്‍പ്പുമായി ബന്ധപ്പെട്ട് സ്പീക്കര്‍ ഇന്ന് സ്വീകരിക്കുന്ന നിലപാട് തമിഴ്‌നാട് രാഷ്ട്രീയത്തില്‍ നിര്‍ണ്ണായകമാകും. എസ്.പി. വേലുമണിയെ കക്ഷിനേതാവാക്കണമെന്ന് ആവശ്യപ്പെട്ട് 30 എംഎല്‍എമാരും, എടപ്പാടി പളനിസ്വാമിയെ അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ട് 17 എംഎല്‍എമാരും പ്രോടേം സ്പീക്കര്‍ക്ക് കത്ത് നല്‍കിയിട്ടുണ്ട്. ഔദ്യോഗിക പ്രതിപക്ഷ നേതാവ് ആരായിരിക്കുമെന്ന കാര്യത്തില്‍ ഇന്ന് സഭയില്‍ വ്യക്തത ഉണ്ടായേക്കും.
പ്രതിപക്ഷത്തെ പടലപിണക്കങ്ങള്‍ക്കിടയില്‍ സഭാനടപടികള്‍ എങ്ങനെ മുന്നോട്ട് പോകുമെന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്. സ്പീക്കര്‍ തെരഞ്ഞെടുപ്പിന് ശേഷം എഐഎഡിഎംകെയിലെ തര്‍ക്കത്തില്‍ പുതിയ സ്പീക്കര്‍ എടുക്കുന്ന തീരുമാനം പാര്‍ട്ടിയുടെ ഭാവി തന്നെ നിശ്ചയിക്കും.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.