Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

തൃശൂര്‍ പൂരം ചടങ്ങുകള്‍ മാത്രമായി നടത്തും; വെടിക്കെട്ട് ഒഴിവാക്കി, കുടമാറ്റത്തിന് 15 മിനിറ്റ് മാത്രം

തൃശൂര്‍ പൂരം ചടങ്ങുകള്‍ മാത്രമായി നടത്തും; വെടിക്കെട്ട് ഒഴിവാക്കി, കുടമാറ്റത്തിന് 15 മിനിറ്റ് മാത്രം
തൃശൂര്‍: മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടത്തിന്റെ പശ്ചാത്തലത്തില്‍ ഇത്തവണത്തെ തൃശൂര്‍ പൂരം ആചാരപരമായ ചടങ്ങുകള്‍ മാത്രമാക്കി നടത്താന്‍ തീരുമാനം. തൃശൂര്‍ കളക്ടറേറ്റില്‍ മന്ത്രിമാരും പാറമേക്കാവ്-തിരുവമ്പാടി ദേവസ്വം പ്രതിനിധികളും നടത്തിയ ചര്‍ച്ചയിലാണ് കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ ധാരണയായത്. പൂരത്തിന്റെ പ്രധാന ആകര്‍ഷണമായ വെടിക്കെട്ട് ഇത്തവണ ഉണ്ടാകില്ല. സാമ്പിള്‍ വെടിക്കെട്ട് ഒഴിവാക്കി പ്രധാന വെടിക്കെട്ട് എങ്കിലും നടത്തണമെന്ന താല്‍പ്പര്യം പാറമേക്കാവ് ദേവസ്വം ചര്‍ച്ചയില്‍ മുന്നോട്ടുവെച്ചിരുന്നു. എന്നാല്‍ മന്ത്രിതലത്തില്‍ നടന്ന വിശദമായ ചര്‍ച്ചകള്‍ക്കൊടുവില്‍ വെടിക്കെട്ട് വേണ്ടെന്നുതന്നെ തീരുമാനിക്കുകയായിരുന്നു. പ്രസിദ്ധമായ കുടമാറ്റത്തിന്റെ സമയദൈര്‍ഘ്യത്തിലും കുടകളുടെ എണ്ണത്തിലും വലിയ മാറ്റങ്ങളാണ് വരുത്തിയിരിക്കുന്നത്. ഒരു മണിക്കൂര്‍ നിശ്ചയിച്ചിരുന്ന കുടമാറ്റം ഇത്തവണ 15 മിനിറ്റ് മാത്രമായി ചുരുക്കി. സാധാരണയായി ഓരോ വിഭാഗവും തയ്യാറാക്കാറുള്ള 50 സെറ്റ് കുടകള്‍ ഇത്തവണ ഉണ്ടാകില്ല. പകരം കുടകളുടെ എണ്ണം ഗണ്യമായി കുറയ്ക്കാന്‍ തീരുമാനിച്ചു. നിയന്ത്രണങ്ങള്‍ ഉണ്ടെങ്കിലും പാറമേക്കാവ്, തിരുവമ്പാടി വിഭാഗങ്ങള്‍ക്കായി 15 ആനകള്‍ വീതം കുടമാറ്റത്തില്‍ അണിനിരക്കും. പൂരപ്രേമികളെ സംബന്ധിച്ചിടത്തോളം വലിയ നിരാശ നല്‍കുന്നതാണെങ്കിലും സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായാണ് ഈ നടപടി.

Related articles

See all
Popular News

മന്ത്രിസഭ അംഗീകാരമില്ല, പ്രഖ്യാപനമില്ല; കണ്ണൂരിൽ കോടികളുടെ ഭൂമി വാങ്ങിയതിന് പിന്നിൽ ദുരൂഹത...

Popular News

കിഫ്ബി ക്രമക്കേടിൽ നടപടി കടുപ്പിച്ച് സർക്കാർ: കണ്ണൂരിലെ ഭൂമി ഇടപാടിൽ വിജിലൻസ് അന്വേഷണം

Popular News

മാസപ്പടിയിലെ ഇ.ഡി നീക്കം: പിണറായിയെ ചോദ്യം ചെയ്യാനൊരുങ്ങവെ സി.പി.എമ്മിൽ ആശങ്കയും അമർഷവും

Popular News

'പിണറായി സർക്കാരിനെ തിരുത്താന്‍ പാർട്ടിക്കായില്ല; എം.വി ഗോവിന്ദന് ഔചിത്യ ബോധമില്ല': കൊല്ലം...

Save your stories

Sign in