Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

പത്ത് വര്‍ഷം ഭരിച്ചപ്പോള്‍ പാര്‍ട്ടിക്കാര്‍ക്ക് അഹങ്കാരം കൂടി; നിയമസഭ തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ തന്നത് ഷോക്ക് ട്രീറ്റ്‌മെന്റ്': തുറന്നടിച്ച് തോമസ് ഐസക്

പത്ത് വര്‍ഷം ഭരിച്ചപ്പോള്‍ പാര്‍ട്ടിക്കാര്‍ക്ക് അഹങ്കാരം കൂടി; നിയമസഭ തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ തന്നത് ഷോക്ക് ട്രീറ്റ്‌മെന്റ്': തുറന്നടിച്ച് തോമസ് ഐസക്

ആലപ്പുഴ: പത്തുവര്‍ഷം സംസ്ഥാനം ഭരിച്ചപ്പോള്‍ പാര്‍ട്ടിക്കാര്‍ക്ക് അഹങ്കാരം കൂടിയെന്നും ജനങ്ങളുടെ വികാരം കണക്കിലെടുക്കാതെ പ്രവര്‍ത്തിച്ചതാണ് നിയമസഭ തെരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് കാരണമായതെന്നും സിപിഎം കേന്ദ്രകമ്മിറ്റി അംഗം തോമസ് ഐസക്. ആലപ്പുഴ വള്ളികുന്നം പടിഞ്ഞാറ് ലോക്കല്‍ കമ്മിറ്റി ഓഫീസിന്റെ ശിലാസ്ഥാപന സമ്മേളനത്തില്‍ സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ തുറന്നുപറച്ചില്‍.  

പാര്‍ട്ടി തീരുമാനിച്ചാല്‍ ആര് ചോദ്യം ചെയ്യാനെന്ന ഭാവമായിരുന്നു പലര്‍ക്കും. ജനങ്ങള്‍ പറയുന്നത് എല്ലാം ശരിയാകണമെന്നില്ല, പക്ഷേ അവര്‍ പറയുന്നത് ക്ഷമയോടെ കേള്‍ക്കാനുള്ള വിനയം നേതാക്കളും അണികളും കാണിക്കണം. ഓരോ വ്യക്തികളിലേക്ക് പാര്‍ട്ടി കേന്ദ്രീകരിക്കപ്പെട്ടതോടെ നേതാക്കളും അണികളും തമ്മിലുള്ള ബന്ധം ഇല്ലാതായെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.  പാര്‍ട്ടിക്ക് ഉണ്ടായ വലിയ തിരിച്ചടിയുടെ കാരണങ്ങള്‍ കൃത്യമായി മനസിലാക്കണം. സഹകരണ ബാങ്കുകളിലെ അഴിമതി ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ പാര്‍ട്ടിക്ക് തിരിച്ചടിയായി. 

ആരെങ്കിലും പാര്‍ട്ടിയില്‍ നിന്ന് പുറത്തുപോയാല്‍ 'സൗകര്യമായി' എന്ന് കരുതുന്ന സമീപനമാണ് ഉണ്ടായത്. 'ബിജെപി ഡീല്‍' എന്ന പ്രതിപക്ഷ പ്രചാരണം ജനങ്ങള്‍ വിശ്വസിക്കാന്‍ നമ്മുടെ ചില വര്‍ത്തമാനങ്ങളും കാരണമായിട്ടുണ്ടെന്ന് അദ്ദേഹം സമ്മതിച്ചു.  നമ്മള്‍ മാറി നന്നായി എന്ന് ജനങ്ങള്‍ക്ക് ബോധ്യപ്പെടുംവിധം തെറ്റുകള്‍ തിരുത്തണം. പാര്‍ട്ടിയെ ജനങ്ങള്‍ പൂര്‍ണ്ണമായി വെറുത്തിട്ടുമില്ല, എഴുതിത്തള്ളിയിട്ടുമില്ല. ആളുകള്‍ ഫോണില്‍ റെക്കോര്‍ഡ് ചെയ്യാത്തതുകൊണ്ടാണ് ഈ കാര്യങ്ങള്‍ ഇത്രയും തുറന്നുപറയുന്നതെന്നും ഐസക് കൂട്ടിച്ചേര്‍ത്തു.  

Related articles

See all
Popular News

നെടുമ്പാശേരി കൂപ്പര്‍ അപകടം: പ്രതിയെ രക്ഷിക്കാന്‍ ആര് ശ്രമിച്ചാലും നടക്കില്ല; ശക്തമായ ശിക്...

Popular News

മിനി കൂപ്പര്‍ അപകടം: 23 വയസിന് മുന്‍പ് മദ്യം ഉപയോഗിച്ചു; പ്രതി സുഹൈലിനെതിരെ എക്‌സൈസ് കേസെട...

Popular News

ആസൂത്രണ ബോര്‍ഡ് പരീക്ഷാ ക്രമക്കേട്: പി എസ് സിക്ക വന്‍ തിരിച്ചടി; അന്വേഷണത്തിന് സ്റ്റേയില്ല...

Popular News

ആരോഗ്യമേഖലയില്‍ പ്രശ്‌നങ്ങളില്ല; പ്രതിപക്ഷം പഴയ അടിയന്തര പ്രമേയം പൊടിതട്ടിയെടുത്തു: കെ. മു...

Save your stories

Sign in