Logo
CHANGE MODE
Fri, Jun 05, 2026 • 04:11 PM
LIVE TV
Watch
Latest Videos

വീഡിയോ വാർത്ത 1

2 hours ago

വീഡിയോ വാർത്ത 2

2 hours ago

വീഡിയോ വാർത്ത 3

2 hours ago

വീഡിയോ വാർത്ത 4

2 hours ago
Listen
Latest Podcasts

പോഡ്കാസ്റ്റ് എപ്പിസോഡ് 1

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 2

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 3

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 4

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 5

15 min listen

വഖഫ് നിയമത്തിന് ഇടക്കാല സ്റ്റേയില്ല, ഇടക്കാല നിര്‍ദ്ദേശങ്ങള്‍ സുപ്രീംകോടതി തല്‍ക്കാലം പിന്‍വലിച്ചു കേന്ദ്രത്തിന്റെ വാദം നാളെയും കേള്‍ക്കും,


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
April 16, 2025
1 min read Updated: June 05, 2026
Share:

വഖഫ് നിയമത്തിന് ഇടക്കാല സ്റ്റേയില്ല, ഇടക്കാല നിര്‍ദ്ദേശങ്ങള്‍ സുപ്രീംകോടതി തല്‍ക്കാലം പിന്‍വലിച്ചു കേന്ദ്രത്തിന്റെ വാദം നാളെയും കേള്‍ക്കും,
വഖഫ് നിയമത്തില്‍ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുന്നത് കേന്ദ്ര സര്‍ക്കാരിന്റെ അഭ്യര്‍ത്ഥനയെത്തുടര്‍ന്ന് സുപ്രീം കോടതി നിര്‍ത്തിവച്ചു. വാദം കേള്‍ക്കല്‍ നാളെയും തുടരും. കേസ് നാളെ വീണ്ടും പരിഗണിക്കുമെന്നും കോടതി അറിയിച്ചു. പ്രധാനമായും മൂന്നു സുപ്രധാന ഇടപെടലാണ് സുപ്രീംകോടതിയുടെ ഭാഗത്തു നിന്ന് ഉണ്ടായത് 1. കോടതികള്‍ വഖഫ് ആയി പ്രഖ്യാപിച്ച സ്വത്തുക്കള്‍, അത് വഖഫ്-ബൈ-യൂസ് വഴിയോ അല്ലെങ്കില്‍ രേഖ വഴിയുള്ള വഖഫ് വഴിയോ ആകട്ടെ, അവ ഡീ-നോട്ടിഫൈ ചെയ്യരുതെന്ന് സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. 2. സര്‍ക്കാര്‍ ഭൂമിയാണോ എന്ന തര്‍ക്കത്തില്‍ ജില്ലാ കളക്ടര്‍ അന്വേഷണം നടത്തുമ്പോള്‍ ആ സ്വത്ത് വഖഫായി കണക്കാക്കില്ലെന്ന് ഭേദഗതി ചെയ്ത നിയമവും കോടതി നിര്‍ത്തിവച്ചിരുന്നു. 3. കൂടാതെ എക്‌സ്-ഒഫീഷ്യോ അംഗങ്ങള്‍ ഒഴികെ വഖഫ് ബോര്‍ഡുകളിലെയും കേന്ദ്ര വഖഫ് കൗണ്‍സിലിലെയും എല്ലാ അംഗങ്ങളും മുസ്ലീങ്ങളായിരിക്കണമെന്ന് കോടതി പറഞ്ഞു, വഖഫ് (ഭേദഗതി) നിയമത്തിന്റെ ഭരണഘടനാ സാധുതയെ ചോദ്യം ചെയ്യുന്ന ഒരു കൂട്ടം ഹര്‍ജികളിലാണ് സുപ്രീം കോടതി വാദം കേട്ടത്. ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന, ജസ്റ്റിസ് സഞ്ജയ് കുമാര്‍, ജസ്റ്റിസ് കെ.വി. വിശ്വനാഥന്‍ എന്നിവരടങ്ങുന്ന മൂന്നംഗ ബെഞ്ചിന് മുമ്പാകെ ആകെ 73 ഹര്‍ജികള്‍ ലിസ്റ്റ് ചെയ്തിട്ടുണ്ട്. എന്നാല്‍ വഖഫ് നിയമം സ്റ്റേ ചെയ്യുന്നതിനെക്കുറിച്ച് ഒരു വാദവും കേള്‍ക്കുന്നില്ലെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. ഹര്‍ജികള്‍ പരിഗണിക്കേണ്ടതുണ്ടോ , കേസ് ഹൈക്കോടതിയിലേക്ക് അയയ്ക്കണോ എന്നതുള്‍പ്പെടെയുള്ള കാര്യങ്ങളാണ് പ്രാഥമികമായി കോടതി നോക്കുന്നതെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി ജാമിയത്ത് ഉലമ-ഇ-ഹിന്ദിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബലാണ് വാദം തുടങ്ങിയത്. പുതിയ വഖഫ് നിയമത്തിന് കീഴില്‍ കളക്ടര്‍മാരുടെ അധികാരങ്ങളെ അദ്ദേഹം ചോദ്യം ചെയ്തു. വഖഫ് ചെയ്യാനുള്ള യോഗ്യതയുള്ള മുസ്ലീമാണോ എന്ന് സംസ്ഥാനത്തിന് എങ്ങനെ തീരുമാനിക്കാന്‍ കഴിയുമെന്നും സിബല്‍ ചോദിച്ചു. പ്രാക്ടീസിംഗ് മുസ്‌ളിമായി അഞ്ചുവര്‍ഷം പൂര്‍്ത്തിയാക്കിയവര്‍ക്കു മാത്രമാണ് വഖഫ് ചെയ്യാന്‍ അധികാരമെന്ന നിയമത്തിലെ നിബന്ധനയാണ അദ്ദേഹം ചോദ്യം ചെയ്തത്. പുതിയ വഖഫ് നിയമത്തിന് കീഴില്‍ കളക്ടര്‍മാരുടെ അധികാരങ്ങളെയും കപില്‍ സിബല്‍ ചോദ്യം ചെയ്തു. 'ഒരു സ്വത്ത് വഖഫ് ആണോ അല്ലയോ എന്ന് തീരുമാനിക്കാന്‍ നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥനാണ് കളക്ടര്‍. തര്‍ക്കമുണ്ടെങ്കില്‍. ഈ വ്യക്തി സര്‍ക്കാരിന്റെ ഭാഗമാണ്, ഉദ്യോഗസ്ഥന്‍ തീരുമാനിക്കുന്നതുവരെ സ്വത്ത് വഖഫ് ആകില്ലെന്നും നിയമം പറയുന്നു, ഇത് ഭരണഘടനാ വിരുദ്ധമാണ്. സിബല്‍ സുപ്രീം കോടതിയില്‍ പറഞ്ഞു. ഭൂമി വഖഫ് ആയി അവകാശപ്പെടുന്നതിന്റെ വ്യാപകമായ അവകാശവാദങ്ങളില്‍ സുപ്രീം കോടതി ചൊവ്വാഴ്ച ആശങ്ക പ്രകടിപ്പിച്ചു, ഡല്‍ഹി ഹൈക്കോടതി പരിസരം പോലും വഖഫ് ഭൂമിയിലാണെന്ന് ഒരിക്കല്‍ പറയപ്പെട്ടിരുന്നുവെന്ന് ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന ചൂണ്ടിക്കാട്ടി. തുടര്‍ന്ന് കേസ് വാദിച്ച മുതിര്‍ന്ന അഭിഭാഷകന്‍ അഭിഷേക് മനു സിംഗ്വി, ആര്‍ട്ടിക്കിള്‍ 32 പ്രകാരം കേസ് കേള്‍ക്കണമെന്ന് കോടതിയോട് ആവശ്യപ്പെട്ടു, ഇത് ഹൈക്കോടതിക്ക് വിടേണ്ട കേസല്ലെന്നും അദ്ദേഹം പറഞ്ഞു. ഈ വിഷയത്തില്‍ സുപ്രീം കോടതിയുടെ വിധിയാണ് വേണ്ടത്. വഖഫ് സംബന്ധിച്ച ചില വ്യവസ്ഥകള്‍ സ്റ്റേ ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സ്റ്റേയ്ക്കുള്ള അപേക്ഷ പിന്നീട് പരിഗണിക്കുമെന്ന് ബെഞ്ച് പറഞ്ഞു. വഖഫ് നിയമത്തിന് അഖിലേന്ത്യാ പ്രത്യാഘാതങ്ങളുണ്ടാകുമെന്നും ഹര്‍ജി ഹൈക്കോടതിയിലേക്ക് റഫര്‍ ചെയ്യരുതെന്നും സീനിയര്‍ അഭിഭാഷകന്‍ അഭിഷേക് സിംഗ്വി പറഞ്ഞു. എന്നിരുന്നാലും, ഹര്‍ജികള്‍ കൈകാര്യം ചെയ്യാന്‍ ഒരു ഹൈക്കോടതിയോട് ആവശ്യപ്പെടാമെന്ന് ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന പറഞ്ഞു.
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10