വയനാട് കാത്തിരുന്ന സുദിനം; പ്രിയങ്ക ഇന്ന് നാമനിർദ്ദേശ പത്രിക സമർപ്പിക്കും; റോഡ് ഷോ ഉള്‍പ്പെടെ ആഘോഷമാക്കാന്‍ കോണ്‍ഗ്രസ്

വയനാട് : വയനാട് ലോക്സഭാ ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥിയായ പ്രിയങ്ക ഗാന്ധിയുടെ വരവ് ഗംഭീരമാക്കുകയാണ് പ്രവർത്തകരും നേതാക്കളും. പ്രിയങ്ക ഗാന്ധി ഇന്ന് നാമനിർദ്ദേശ പത്രിക സമർപ്പിക്കും. വയനാടിനെ ഇളക്കിമറിക്കുന്ന റോഡ് ഷോ നടത്തിയാണ് പത്രികാ സമർപ്പണം.
രാവിലെ 11 മണിക്ക് കൽപ്പറ്റ ന്യൂ ബസ് സ്റ്റാൻഡിൽ നിന്ന് റോഡ് ഷോ തുടങ്ങും. സമാപന വേദിയിൽ പ്രിയങ്ക പ്രവർത്തകരെ അഭിസംബോധന ചെയ്യും. റോഡ് ഷോയ്ക്കുശേഷം ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാകും പത്രികാ സമർപ്പണം.
സോണിയക്കും ഭർത്താവ് റോബർട്ട് വാധ്‌രയ്ക്കും മക്കൾക്കും ഒപ്പമാണ് കന്നി അങ്കത്തിനായി പ്രിയങ്ക ഇന്നലെ വൈകിട്ട് വയനാട്ടിലെത്തിയത്. രാഹുല്‍ ഗാന്ധിയും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുന്‍ ഖർഗെയും ഇന്ന് എത്തും. സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, ഖർഗെ, കോൺഗ്രസ് മുഖ്യമന്ത്രിമാര്‍ റോഡ് ഷോയിൽ പങ്കെടുക്കും.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.