Logo
Thu, Jun 18, 2026 • 09:26 PM
LIVE TV
Watch

No business videos available

No Middle East videos available

'അശാസ്ത്രീയമായ ലോക്ക്ഡൗൺ തീരുമാനങ്ങള്‍ എല്ലാം തകർത്തു, എന്‍റെ മരണത്തിന് ഉത്തരവാദി ഈ സര്‍ക്കാരാണ്' ; നൊമ്പരമായി യുവാവിന്‍റെ ആത്മഹത്യാ കുറിപ്പ്


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
October 19, 2021
1 min read Updated: June 10, 2026
SHARE:
SAVE: Login to save

'അശാസ്ത്രീയമായ ലോക്ക്ഡൗൺ തീരുമാനങ്ങള്‍ എല്ലാം തകർത്തു, എന്‍റെ മരണത്തിന് ഉത്തരവാദി ഈ സര്‍ക്കാരാണ്' ; നൊമ്പരമായി യുവാവിന്‍റെ ആത്മഹത്യാ കുറിപ്പ്
  സര്‍ക്കാരിന്‍റെ അശാസ്ത്രീയമായ ലോക്ക്ഡൗൺ തീരുമാനങ്ങളില്‍ ജീവിക്കാന്‍ മാർഗമില്ലെന്ന് ഫേസ്ബുക്കില്‍ കുറിപ്പെഴുതിയ യുവാവ് മരിച്ച നിലയില്‍. ട്രെയിനിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. നല്ല നിലയില്‍ പ്രവർത്തിച്ചിരുന്ന ഹോട്ടല്‍ സർക്കാരിന്‍റെ മണ്ടന്‍ തീരുമാനങ്ങള്‍ കാരണം പൂട്ടേണ്ട അവസ്ഥയിലായെന്നും കടക്കെണിയിലായെന്നും യുവാവിന്‍റെ ഫേസ്ബുക്ക് കുറിപ്പിലുണ്ട്. ബിവറേജസിലും മറ്റും എത്ര ആള്‍ക്കിരക്ക് ആവുന്നതിനും കുഴപ്പമില്ലെന്നും തങ്ങളെപ്പോലുള്ള സാധാരണക്കാരുടെ ജീവിതമാണ് ഇത്തരം തീരുമാനങ്ങളില്‍ വഴിമുട്ടുന്നതെന്നും സർക്കാരിനെതിരായ കുറിപ്പില്‍ സരിന്‍ ചൂണ്ടിക്കാട്ടുന്നു. തന്‍റെ മരണത്തോടെയെങ്കിലും ഇത്തരം  മണ്ടന്‍ തീരുമാനങ്ങള്‍ സർക്കാർ അവസാനിപ്പിക്കണമെന്നും സാധാരണക്കാരുടെ ജീവിതങ്ങള്‍ തകർക്കരുതെന്നും കുറിപ്പിലുണ്ട്. ചങ്ങനാശേരി കുറിച്ചിയിലെ ഹോട്ടൽ ഉടമ കനകക്കുന്ന് ഗുരുദേവ ഭവനിൽ സരിൻ മോഹനാണ് (42) ട്രെയിനിന് മുന്നിൽ ചാടിയതെന്ന് പൊലീസ് പറഞ്ഞു. ചൊവ്വാഴ്ച പുലർച്ചെ നാലരയോടെ കുറിച്ചി ലെവൽക്രോസിനു സമീപം കോട്ടയം– തിരുവനന്തപുരം ചെന്നൈ സൂപ്പർഫാസ്റ്റ് ഇടിച്ചായിരുന്നു മരണം. തന്‍റെ ഫോണ്‍ ലഭിക്കുന്ന പൊലീസുകാർ അത് മകള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസിന് പഠിക്കാനായി നല്‍കണമെന്നും കുടുംബത്തെ സഹായിക്കണമെന്നും കുറിപ്പിൽ അഭ്യർത്ഥിക്കുന്നുണ്ട്.   സരിന്‍റെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണ്ണരൂപം:
  6 മാസം മുൻപ് വരെ കുഴപ്പമില്ലതിരുന്ന ഹോട്ടൽ ആയിരുന്നു എന്റെ അശാസ്ത്രീയമായ ലോകടൗണ് തീരുമാനങ്ങൾ എല്ലാം തകർത്തു #ബിവറേജിൽ ജനങ്ങൾക്ക് തിങ്ങി കൂടാം കൊറോണ വരില്ല ഹോട്ടലിൽ ക്യൂ നിന്നാൽ കൊറോണ പിടിക്കും #ബസ്സിൽ അടുത്ത് ഇരുന്നു യാത്ര ചെയ്യാം ഹോട്ടലിൽ ഇരുന്നാൽ കൊറോണ പിടിക്കും #ഷോപ്പിങ് മാളിൽ ഒരുമിച്ചു കൂടി നിക്കാം #കല്യാണങ്ങൾ 100 പേർക്ക് ഒരൂമിച്ചു നിക്കാം ഒരുമിച്ചിരുന്നു ആഹാരം കഴിക്കാം #ഹോട്ടലിൽ ഇരിക്കാൻ പറ്റില്ല രാഷ്ട്രീയ പാർട്ടികൾക്ക് പൊതു യോഗങ്ങൾ നടത്താം കൊറോണ പിടിക്കില്ല ഇങ്ങനെ പോകുന്നു തീരുമാനങ്ങള് എല്ലാം തകർന്നപ്പോൾ ലോകടഡൻ എല്ലാം മാറ്റി ഇപ്പോൾ പ്രൈവറ്റ് ബാങ്കുകളുടെ ഭീഷണി ബ്ലൈഡ് കാരുടെ ഭീഷണി ഇനി 6 വർഷം ജോലി ചെയ്താൽ തീരില്ല എന്റെ ബാദ്ധ്യതകൾ ഇനി നോക്കിയിട്ടും കാര്യം ഇല്ല എന്റെ മരണത്തോട് കൂടിയെങ്കിലും സർക്കാരിന്റെ മണ്ടൻ തീരുമാനങ്ങൾ അവസാനിപ്പിക്കാൻ ശ്രമിക്കുക സാധാരണ ജനങ്ങളുടെ ജീവിതങ്ങൾ തകർക്കരുത് #എന്റെ മരണത്തിനു ഉത്തരവാദി ഈ #സർക്കാർ ആണ് എങ്ങനെ ഒരു സാധാരണക്കാരനെ കടക്കെണിയിൽ കുടുക്കി ജീവിതം നശിപ്പിക്കാം എന്നുള്ളതിന് ഒരു ഉദേഹരണം ആണ് ഞാൻ എന്റെ കയ്യിൽ ഉള്ളപ്പോൾ സ്നേഹം കാണിച്ചവരെയും ഇല്ലാത്തപ്പോൾ ഒരു രൂപയ്ക്കു വരെ കണക്ക് പറയുന്നവരെയും ഞാൻ കണ്ടു സഹയിക്കാൻ നല്ല മനസ്സ് ഉള്ളവർ എന്റെ കുടുംബത്ത സഹയിക്കുക🙏🏼 സ്നേഹിക്കാൻ മാത്രം അറിയാവുന്ന ഒരു ഭാര്യയും രണ്ടു കുട്ടികളും അവർക്ക് ഇനി ജീവ്‌ക്കണം ഇളയ മകന് ഓട്ടിസം ആണ് അവനും ഈ ഭൂമിയിൽ ജീവിക്കാൻ ഉള്ള അവകാശം ഉണ്ട് RADHU MOHAN AC.NO..67230660230 SBI CHINGAVANAM KOTTAYAM IFSC . SBIN0070128 NB എന്റെ ഫോണ് എടുക്കുന്ന പൊലീസുകാർ അത് വീട്ടിൽ കൊടുക്കണം മകൾക് ഓണ്ലൈന് ക്‌ളാസ് ഉള്ളതാണ് 👉അറിഞ്ഞിരുന്നേൽ സഹായിച്ചേനെ എന്നുള്ള കമന്റ് നിരോധിച്ചു
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10