Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

ശബരിമലയില്‍ പുകഞ്ഞ് സി.പി.എം; പാലാ ഉപതെരഞ്ഞെടുപ്പിന്‍റെ പശ്ചാത്തലത്തില്‍ വിഷമവൃത്തത്തില്‍ ഇടതുമുന്നണി

ശബരിമലയില്‍ പുകഞ്ഞ് സി.പി.എം; പാലാ ഉപതെരഞ്ഞെടുപ്പിന്‍റെ പശ്ചാത്തലത്തില്‍ വിഷമവൃത്തത്തില്‍ ഇടതുമുന്നണി
Pinarayi-Kodiyeri-1 ശബരിമല യുവതീ പ്രവേശന വിഷയത്തിൽ സി.പി.എമ്മിൽ ഭിന്നത രൂക്ഷമാകുന്നു. ശബരിമലയിൽ യുവതീ പ്രവശേനത്തിന് മുൻകൈ എടുക്കില്ലെന്നും വിശ്വാസികളുടെ താൽപര്യം സംരക്ഷിക്കുമെന്ന് സി.പി.എം ഔദ്യോഗികമായി നിലപാട് വ്യക്തമാക്കുമ്പോൾ പാർട്ടി സമീപനത്തെ പൂർണമായി തള്ളി മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്ത് വന്നതോടെ പാർട്ടിയിലെ ഭിന്നത മറനീക്കി പുറത്ത് വന്നിരിക്കുകയാണ്. ഇതോടെ ശബരിമല വിഷയം പാർട്ടിയെ വീണ്ടും പ്രതിസന്ധിയിൽ എത്തിച്ചിരിക്കുകയാണ്. ശബരിമല വിഷയത്തിൽ മുൻ നിലപാടിൽ നിന്നും സി.പി.എം കരണം മറിഞ്ഞപ്പോൾ പാർട്ടി നിലപാടിനോട് യോജിപ്പില്ലെന്ന് തുറന്ന് വ്യക്തമാക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയൻ. വിശ്വാസികൾ പാർട്ടിയിൽ നിന്നും അകന്നുവെന്നും അവരെ തിരിച്ചു കൊണ്ടുവരാൻ സാധ്യമായതെല്ലാം ചെയ്യണമെന്നും സി.പി.എം കേന്ദ്ര കമ്മിറ്റിയുടെ നിലപാടിന്‍റെ ചുവട് പിടിച്ചാണ് പാർട്ടി വിശ്വാസികൾക്ക് ഒപ്പമാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി പ്രഖ്യാപിച്ചത്. രാഷ്ട്രീയമായി ഇക്കാര്യത്തിൽ പിഴവ് സംഭവിച്ചുവെന്ന് പാർട്ടി സംസ്ഥാന സെക്രട്ടറി തുറന്നുസമ്മതിച്ചത് ശബരിമല വിഷയത്തിൽ ഭരണപരമായ നടപടികൾക്ക് കർശന നിലപാട് സ്വീകരിച്ച മുഖ്യമന്ത്രിയെ പരോക്ഷമായി ലക്ഷ്യം വെക്കുന്നതായി. പാർലമെന്‍റ് തെരഞ്ഞടുപ്പിലെ വലിയ തിരിച്ചടിക്ക് കാരണം ശബരിമല വിഷയമല്ലെന്ന് തുടക്കം മുതൽ നിലപാട് സ്വീകരിച്ച മുഖ്യമന്ത്രി ഇക്കാര്യത്തിൽ പിന്നോക്കം പോകില്ലെന്ന് തുറന്ന് പറഞ്ഞതോടെ പാർട്ടി വീണ്ടും പ്രതിസന്ധിയിലായിരിക്കുകയാണ്. ശബരിമല വിഷയത്തിൽ തന്നെ പഴിചാരി രക്ഷപ്പെടേണ്ട എന്ന സന്ദേശമാണ് മുഖ്യമന്ത്രി നൽകുന്നത്. വിഷയത്തിൽ സുപ്രീം കോടതി വിധി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി തന്നെ പറയുമ്പോൾ പാർട്ടി നേതൃത്വത്തിന് മറുപടി പറയേണ്ടി വരും. ഇതോടെ ജനപിന്തുണ തിരിച്ചു പിടിക്കാനുള്ള സി.പി.എം നീക്കത്തിനും ഇത് തിരിച്ചടിയാകും. പാലാ ഉപതെരഞ്ഞടുപ്പ് തീയതി പ്രഖാചിച്ചിരിക്കെ ഇടതുമുന്നണിയെയും ഇത് കുരുക്കിലാക്കും.

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Save your stories

Sign in