തിരുവനന്തപുരം: സംസ്ഥാനത്ത് സെപ്റ്റംബർ മാസത്തെ ക്ഷേമപെൻഷൻ വിതരണം നാളെ (വ്യാഴാഴ്ച) മുതൽ ആരംഭിക്കും. പെൻഷൻ വിതരണത്തിനായി സംസ്ഥാന സർക്കാർ 1,068.79 കോടി രൂപ അനുവദിച്ചു. സാമൂഹ്യസുരക്ഷാ ക്ഷേമപെൻഷൻ വിതരണത്തിനായി 957.93 കോടി രൂപയും, വിവിധ ക്ഷേമനിധി ബോർഡുകൾ വഴിയുള്ള പെൻഷൻ വിതരണത്തിനായി 110.86 കോടി രൂപയുമാണ് തുകയിൽ ഉൾപ്പെടുന്നത്. ഓരോ മാസത്തെയും പെൻഷൻ തുക തടസ്സമില്ലാതെ കൃത്യസമയത്ത് ഗുണഭോക്താക്കളിലേക്ക് എത്തിക്കുക എന്ന യുഡിഎഫ് സർക്കാരിന്റെ നയത്തിന്റെ ഭാഗമായാണ് നടപടി. പെൻഷൻ തുക ബാങ്ക് അക്കൗണ്ടുകൾ വഴിയും നേരിട്ടും ഗുണഭോക്താക്കൾക്ക് ലഭ്യമാകും.