Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

10 ലക്ഷം തന്നില്ലെങ്കിൽ കൊടികുത്തും; കോർപ്പറേഷൻ ഭരണത്തിന്റെ തണലിൽ സി.പി.എം കൗൺസിലര്‍ അജിയുടെ ഗുണ്ടായിസം; പിന്നാലെ വിജിലൻസ് റെയ്ഡ്

10 ലക്ഷം തന്നില്ലെങ്കിൽ കൊടികുത്തും; കോർപ്പറേഷൻ ഭരണത്തിന്റെ തണലിൽ സി.പി.എം കൗൺസിലര്‍ അജിയുടെ ഗുണ്ടായിസം; പിന്നാലെ വിജിലൻസ് റെയ്ഡ്

തിരുവനന്തപുരം: തലസ്ഥാന കോർപ്പറേഷൻ ഭരണത്തിന്റെ മറവിൽ നടക്കുന്ന സി.പി.എം നേതാക്കളുടെ കൊള്ളയും അഴിമതിയും വീണ്ടും പുറത്തേക്ക്. തൃക്കണ്ണാപുരം വാർഡിലെ ഇടത് കൗൺസിലറും സി.പി.എം പ്രാദേശിക നേതാവുമായ അജിന്റെ വീട്ടിൽ വിജിലൻസ് സംഘം മിന്നൽ റെയ്ഡ് നടത്തി. ഭൂ ഉടമയിൽ നിന്ന് 10 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെടുകയും പണം നൽകിയില്ലെങ്കിൽ വസ്തുവിൽ പാർട്ടി കൊടികുത്തുമെന്ന് പരസ്യമായി ഭീഷണിപ്പെടുത്തുകയും ചെയ്ത സംഭവത്തിലാണ് വിജിലൻസ് കേസെടുത്ത് അന്വേഷണം ശക്തമാക്കിയത്.

തൃക്കണ്ണാപുരം എം.എൽ.എ റോഡിൽ സഞ്ചു എന്ന കരാറുകാരൻ വാങ്ങിയ 11 സെന്റ് ഭൂമിയിൽ കെട്ടിട നിർമ്മാണം തുടങ്ങിയതോടെയാണ് സി.പി.എം നേതാവിന്റെ ഭീഷണി ആരംഭിച്ചത്. പുറമ്പോക്ക് കയ്യേറ്റം ആരോപിച്ച് നിർമ്മാണം തടയുമെന്നും, ഇത് ഒഴിവാക്കാൻ 10 ലക്ഷം രൂപ തരണമെന്നും പറഞ്ഞ് അജിൻ നിരന്തരം ഭീഷണിപ്പെടുത്തുകയായിരുന്നു. ഭീഷണി തുടർന്നതോടെ കരാറുകാരൻ നേരിട്ടെത്തി കൗൺസിലർ പണം ആവശ്യപ്പെടുന്ന ദൃശ്യങ്ങൾ ക്യാമറയിൽ പകർത്തി പുറത്തുവിട്ടു. സ്ഥലം വിറ്റയാളെ ഭീഷണിപ്പെടുത്തുന്ന ശബ്ദരേഖയും പുറത്തുവന്നതോടെ സി.പി.എമ്മിന്റെ ഗുണ്ടാ പിരിവ് തന്ത്രങ്ങൾ തെളിവുസഹിതം പുറത്താവുകയായിരുന്നു.

എന്നാൽ, തെളിവുകൾ പുറത്തുവന്നിട്ടും കുറ്റം സമ്മതിക്കാൻ തയ്യാറാകാതെ കേട്ടുകേൾവിയില്ലാത്ത വാദങ്ങളുമായി രക്ഷപ്പെടാനാണ് സി.പി.എം നേതാവിന്റെ ശ്രമം. കൃത്യമായ ദൃശ്യങ്ങളും ശബ്ദരേഖയും പുറത്തുവന്നിട്ടും, ഇത് AI ഉപയോഗിച്ച് വ്യാജമായി ഉണ്ടാക്കിയതാണെന്ന വിചിത്രമായ ന്യായീകരണമാണ് അജിൻ ഉയർത്തുന്നത്. എന്നാൽ ജനങ്ങളെയും അന്വേഷണ ഏജൻസികളെയും പറ്റിക്കാനുള്ള ഈ ശ്രമം തള്ളിക്കളഞ്ഞാണ് വിജിലൻസ് കേസ് രജിസ്റ്റർ ചെയ്ത് പരിശോധന നടത്തിയത്.

Related articles

See all
Popular News

"കയ്യേറ്റക്കാരും കുടിയേറ്റക്കാരും ഒന്നല്ല, ചിന്നക്കനാലിലെ കയ്യേറ്റക്കാരെ സംരക്ഷിക്കില്ല":...

Popular News

"മടിയിൽ കനമില്ലെങ്കിൽ പിണറായിക്ക് എന്തിന് വെപ്രാളം?: അന്വേഷണവും വിചാരണയും നേരിടാൻ പിണറായി...

Popular News

കിഫ്ബിയുടെ ചിറകരിയാൻ സർക്കാർ: വിദഗ്ധ സമിതി റിപ്പോർട്ട് മുഖ്യമന്ത്രി നിയമസഭയുടെ മേശപ്പുറത്ത...

Popular News

വേമ്പനാട്ട് കായലിലെ നീരൊഴുക്ക് തടസ്സം: ശാസ്ത്രീയ പദ്ധതികൾ സമയബന്ധിതമായി നടപ്പാക്കുമെന്ന് മ...

Save your stories

Sign in