കശ്മീരിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ചോദ്യം ചെയ്തുള്ള ഹർജികളിൽ സുപ്രീം കോടതി വിധി ഇന്ന്
Jaihind TV News Report
Jaihind TV Web Desk
January 10, 2020
1 min read
•
Updated: June 10, 2026
കേന്ദ്ര സർക്കാർ കശ്മീരിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ചോദ്യം ചെയ്തുള്ള ഹർജികളിൽ സുപ്രീം കോടതി ഇന്ന് വിധി പറയും. ജസ്റ്റിസ് എൻ.വി രമണ അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് വിധി പറയുക. ജസ്റ്റിസുമാരായ സുഭാഷ് റെഡ്ഡി, ബി ആർ ഗവായ് എന്നിവരാണ് വിധി പറയുന്ന ബഞ്ചിൽ ജസ്റ്റിസ് എൻ വി രമണയ്ക്കു പുറമേ ഉണ്ടാകുക. രാവിലെ 10.30നാണ് വിധി പറയുക.
വാർത്താവിനിമയ സംവിധാനങ്ങൾ വിച്ഛേദിച്ചത്, ഇന്‍റർനെറ്റ് ബന്ധം റദ്ദാക്കിയത് ഉൾപ്പടെയുള്ളവയെ ചോദ്യം ചെയ്താണ് ഹർജികൾ സമർപ്പിച്ചിരുന്നത്. കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദ്, കശ്മീർ ടൈംസ് എക്‌സിക്യൂട്ടീവ് എഡിറ്റർ അനുരാധ ഭാസിൻ എന്നിവരാണ് ഹർജിക്കാർ.
കശ്മീരിന് സവിശേഷാധികാരം നൽകിയിരുന്ന ആർട്ടിക്കിൾ 370 റദ്ദ് ചെയ്തതിനോടനുബന്ധിച്ചാണ് കേന്ദ്രസർക്കാർ കശ്മീരിൽ നിയന്ത്രണങ്ങളേർപ്പെടുത്തിയത്. 2019 ഓഗസ്റ്റ് അഞ്ചിനാണ് കേന്ദ്രസർക്കാർ ആർട്ടിക്കിൾ 370 റദ്ദ് ചെയ്തത്.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10