റഷ്യയില്‍ മലയാള സിനിമയുടെ തങ്കത്തിളക്കം; ഇന്ത്യയില്‍ നിന്നുള്ള ഏക എന്‍ട്രി; സജിന്‍ ബാബു ചിത്രം 'തിയേറ്റര്‍ - ദ മിത്ത് ഓഫ് റിയാലിറ്റി'ക്ക് പുരസ്‌കാരം
സജിൻ ബാബു രചനയും സംവിധാനവും നിർവ്വഹിച്ച "തിയേറ്റർ - ദ മിത്ത് ഓഫ് റിയാലിറ്റി" (Theater - The Myth of Reality) എന്ന മലയാള ചിത്രത്തിന് അന്താരാഷ്ട്ര തലത്തിൽ വൻ അംഗീകാരം. റഷ്യയിലെ പ്സ്കോവിൽ പ്രാദേശിക സർക്കാരിന്റെ നേതൃത്വത്തിൽ 2026 ജൂലൈ 23 മുതൽ 26 വരെ നടന്ന ഏഴാമത് വെസ്റ്റേൺ ഗേറ്റ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ (Western Gate International Film Festival) മികച്ച ചിത്രത്തിനുള്ള ഗ്രാൻഡ് പ്രീ അവാർഡ് (Grand Prix Award) 'തിയേറ്റർ' സ്വന്തമാക്കി.
ഇന്ത്യയിൽ നിന്നുള്ള ഏക ചിത്രം
റിമ കല്ലിങ്കൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ഈ ചിത്രം അഞ്ജനാ ടാക്കീസിന്റെ ബാനറിൽ അഞ്ജന ഫിലിപ്പും ഫിലിപ്പ് സക്കറിയയും ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്. ഇന്ത്യയിൽ നിന്ന് മത്സരവിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഏക ചിത്രമായിരുന്നു 'തിയേറ്റർ'. ഇന്ത്യയ്ക്ക് പുറമെ കസാക്കിസ്ഥാൻ, ബെൽജിയം, ചൈന, താജിക്കിസ്ഥാൻ, ഹംഗറി, റഷ്യ എന്നീ രാജ്യങ്ങളിൽ നിന്നുള്ള സിനിമകളോട് മത്സരിച്ചാണ് ചിത്രത്തിന്റെ ഈ മികച്ച വിജയം. അന്താരാഷ്ട്ര ജൂറിയുടെ വിലയിരുത്തലിനൊപ്പം പ്രേക്ഷക വോട്ടിംഗും മുൻനിർത്തിയാണ് ഗ്രാൻഡ് പ്രിക്സ് വിജയിയെ നിർണ്ണയിച്ചത്.
പ്രമുഖരുടെ ജൂറി സമിതി
പ്രശസ്ത റഷ്യൻ സംവിധായകനും തിരക്കഥാകൃത്തുമായ അലക്സി ജർമ്മൻ ജൂനിയർ (Alexey German Jr.) ആയിരുന്നു ജൂറി ചെയർമാൻ. സിനിമാ നിരൂപകൻ വാസിലി സ്റ്റെപനോവ്, സംഗീതജ്ഞനും 'കിനോ' ബാൻഡ് സ്ഥാപകനുമായ അലക്സി റൈബിൻ, ഉസ്ബെക്കിസ്ഥാനിൽ നിന്നുള്ള നടനും സംവിധായകനുമായ റുസ്തം സഗ്ദുള്ളേവ്, അർമേനിയൻ സംവിധായകൻ എഡ്ഗർ ബാഗ്ദാസര്യൻ എന്നിവരടങ്ങിയ പ്രമുഖരുടെ പാനലാണ് പുരസ്കാര വിജയിയെ നിശ്ചയിച്ചത്.
അണിയറപ്രവർത്തകർ
ചിത്രത്തിന് ക്യാമറ ചലിപ്പിച്ചത് ശ്യാമപ്രകാശ് എം.എസ് ആണ്. എഡിറ്റിംഗ് അപ്പു ഭട്ടതിരിയും സംഗീതം സയീദ് അബ്ബാസും നിർവ്വഹിച്ചിരിക്കുന്നു. അജിത് വിദ്യാസാഗർ (എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ), സുബാഷ് എസ്. ഉണ്ണി (ലൈൻ പ്രൊഡ്യൂസർ), സജി ജോസഫ് (കലാസംവിധാനം), സംഗീത് ചിക്കു (പ്രൊഡക്ഷൻ കൺട്രോളർ), ഗായത്രി കിഷോർ (വസ്ത്രലങ്കാരം), സേതു ശിവദാനന്ദൻ & ആഷ് അഷ്‌റഫ് (മേക്കപ്പ്) എന്നിവരാണ് മറ്റ് പ്രധാന അണിയറ പ്രവർത്തകർ. ക്രിയേറ്റീവ് കോൺട്രിബ്യൂഷൻ ശൈസ്ഥ ബാനുവും കാസ്റ്റിംഗ് അരുൺ സോളും നിർവ്വഹിച്ചു. (പി.ആർ.ഒ - എസ്. ദിനേഷ്).
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.