Live TV
Trending
Browse

All sections

Watch

No business videos available

No Middle East videos available

Popular News

‘പരാജയപ്പെട്ട സംവിധായകൻ’ എന്ന് പേളി, പിതാവിനെക്കുറിച്ചെന്ന് സിബി മലയിലിന്റെ മകൻ; പേളി മാണിക്ക് രൂക്ഷ മറുപടിയുമായി മകൻ ജോ സിബി മലയിൽ

‘പരാജയപ്പെട്ട സംവിധായകൻ’ എന്ന് പേളി, പിതാവിനെക്കുറിച്ചെന്ന് സിബി മലയിലിന്റെ മകൻ; പേളി മാണിക്ക് രൂക്ഷ മറുപടിയുമായി മകൻ ജോ സിബി മലയിൽ

കൊച്ചി: സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറും അവതാരകയുമായ പേളി മാണിയും സംവിധായകൻ സിബി മലയിലിന്റെ മകൻ ജോ സിബി മലയിലും തമ്മിൽ സാമൂഹിക മാധ്യമങ്ങളിൽ രൂക്ഷമായ വാക്പോര്. ഡൽഹിയിൽ നടക്കുന്ന വിദ്യാർത്ഥി പ്രക്ഷോഭത്തെക്കുറിച്ചുള്ള പേളിയുടെ പോസ്റ്റിന് പിന്നാലെയാണ് തർക്കം ഉടലെടുത്തത്. ചർച്ചകൾക്കിടെ പേളി നടത്തിയ 'പരാജയപ്പെട്ട സംവിധായകൻ' എന്ന പ്രയോഗത്തിന് കടുത്ത ഭാഷയിലാണ് ജോ മറുപടി നൽകിയത്.

തര്‍ക്കത്തിലെ തുടക്കം ഇങ്ങനെ; 

ഡൽഹിയിലെ ജന്തർ മന്തറിൽ സി.ജെ.പിയുടെ  നേതൃത്വത്തിൽ നടക്കുന്ന നീറ്റ് വിദ്യാർത്ഥി സമരത്തെ പിന്തുണച്ച് പേളി പങ്കുവെച്ച കുറിപ്പാണ് വിവാദങ്ങൾക്ക് വഴിവെച്ചത്. സുതാര്യമായ വിദ്യാഭ്യാസ സമ്പ്രദായത്തിനായി ശബ്ദമുയർത്തുന്ന വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കണമെന്നും സമാധാനപരമായ പ്രതിഷേധങ്ങളെ പിന്തുണയ്ക്കുന്നുവെന്നും പേളി കുറിച്ചു. എന്നാൽ, ജീവൻ അപകടത്തിലാക്കി സമരം ചെയ്യരുതെന്നും അക്രമസംഭവങ്ങളിൽ നിന്ന് പിന്തിരിഞ്ഞ് വിദ്യാർത്ഥികൾ വീട്ടിലേക്ക് മടങ്ങണമെന്നും പേളി അഭിപ്രായപ്പെട്ടു.പിന്നാലെ സമരത്തിന്റെ വീര്യം ചോർത്തിക്കളയുന്ന നിലപാടാണെന്ന് ആരോപിച്ച് പേളിയുടെ പോസ്റ്റിനെ വിമർശിച്ച് ജോ സിബി മലയിൽ രംഗത്തെത്തി. 

"എന്റെ പോസ്റ്റ് പലരെയും അസ്വസ്ഥരാക്കി. ഒരു പരാജയപ്പെട്ട സംവിധായകൻ എന്റെ നാല് പേജ് പോസ്റ്റിനെക്കുറിച്ച് പത്തുപേജ് തിരക്കഥയെഴുതി. അതിനെ പരമാവധി വിഷലിപ്തമാക്കാൻ മുളകുപൊടിയും അജിനോമോട്ടോയും ചേർത്തു," — പേളി ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.

ഈ പരാമർശം തന്റെ പിതാവ് സിബി മലയിലിനെ ഉദ്ദേശിച്ചുള്ളതാണെന്ന് വ്യക്തമാക്കി ജോ അതിരൂക്ഷമായ ഭാഷയിൽ തിരിച്ചടിച്ചു.പിന്നാലെ സമരത്തിന്റെ വീര്യം ചോർത്തിക്കളയുന്ന നിലപാടാണെന്ന് ആരോപിച്ച് പേളിയുടെ പോസ്റ്റിനെ വിമർശിച്ച് ജോ സിബി മലയിൽ രംഗത്തെത്തി

"ആ പരാജയപ്പെട്ട സംവിധായകൻ എന്റെ അച്ഛനാണ്. ആരോടാണ് കളിക്കുന്നതെന്ന് അറിഞ്ഞിരിക്കുന്നത് നല്ലതാണ്. 5.7 മില്യൺ ഫോളോവേഴ്‌സ് നിങ്ങളുടെ പാതിവെന്ത ആശയങ്ങൾ വായിക്കുമെന്ന് പ്രതീക്ഷിക്കുന്ന നിങ്ങൾക്ക് ഏഴ് സ്ലൈഡുകൾ വായിക്കാൻ ഇത്ര മടിയോ? നിങ്ങളെപ്പോലൊരു ഭീരുവിനെ വളർത്തിയ അച്ഛനെപ്പോലെ 'ആ പരാജയപ്പെട്ട സംവിധായകൻ' നട്ടെല്ലില്ലാത്ത മകനെയല്ല വളർത്തിയത്. അയാളുടെ പേര് സിബി മലയിൽ എന്നാണ്. നിങ്ങൾക്ക് പറ്റുന്നതെല്ലാം ചെയ്യൂ, ഇനി കളി തുടങ്ങാം," — ജോ മറുപടി നൽകി.

വിവാദം കൊഴുത്തതോടെ വിഷയത്തിൽ കൂടുതൽ വ്യക്തത വരുത്തി ജോ വീണ്ടും രംഗത്തെത്തി. താൻ ഒരു സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറല്ലെന്നും ഒരു തെറ്റ് ചൂണ്ടിക്കാണിക്കുക മാത്രമാണ് ചെയ്തതെന്നും ജോ പറഞ്ഞു.വ്യക്തിപരമായ ആക്രമണങ്ങളെ പിന്തുണയ്ക്കുന്നില്ലെന്ന് വ്യക്തമാക്കിയ ജോ, അതിജീവനത്തിനായി പോരാടുന്ന കുട്ടികൾക്ക് പിന്തുണ നൽകുന്നത് തുടരുമെന്നും, പ്രളയത്തിലും മഹാമാരിയിലും ഒന്നിച്ചുനിന്നതുപോലെ കുട്ടികളുടെ ഭാവിക്ക് വേണ്ടിയും ഒരുമിച്ചു നിൽക്കണമെന്നും അഭ്യർത്ഥിച്ചു.



.


Related articles

See all
Popular News

പ്രദീപ് കുമാർ നന്തിയുടെ നന്തി മൂവീസ് മലയാളത്തിലേക്ക്; ഒപ്പം എ2വി നെറ്റ്‌വർക്ക്സും ഡ്രീം ബി...

Popular News

ദുൽഖർ സൽമാൻ ചിത്രം 'ഐ ആം ഗെയിം' പ്രീ റിലീസ് ഇവന്റും മ്യൂസിക് ലോഞ്ചും ഓഗസ്റ്റ് 29-ന് കാക്കന...

Popular News

രമേഷ് വർമ്മയുടെ 'മഹാവീർ കർണ്ണ'യിൽ കർണ്ണനായി രാഘവ ലോറൻസ്; 150 കോടിയുടെ ബ്രഹ്മാണ്ഡ ചിത്രം 20...

Popular News

'നരിവേട്ട'യ്ക്ക് ശേഷം പ്ലസ് വൺ, പ്ലസ് ടു കുട്ടികളുടെ കഥയുമായി പുതിയ റോം കോം ചിത്രം; ചിത്രീ...

Save your stories

Sign in