Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ശബരിമല സ്വര്‍ണക്കൊള്ള: ദേവസ്വംബോര്‍ഡ് മുന്‍ പ്രസിഡന്റ് എ. പത്മകുമാറിനെതിരെ കൂടുതല്‍ തെളിവുകള്‍; മിനിറ്റ്‌സില്‍ തിരുത്തല്‍

ശബരിമല സ്വര്‍ണക്കൊള്ള: ദേവസ്വംബോര്‍ഡ് മുന്‍ പ്രസിഡന്റ് എ. പത്മകുമാറിനെതിരെ കൂടുതല്‍ തെളിവുകള്‍; മിനിറ്റ്‌സില്‍ തിരുത്തല്‍
A padmakumar ശബരിമലയിലെ സ്വര്‍ണക്കൊള്ളയില്‍ ദേവസ്വംബോര്‍ഡ് മുന്‍ പ്രസിഡന്റ് എ. പത്മകുമാറിന് പങ്കുണ്ടെന്ന് വ്യക്തമാക്കുന്ന കൂടുതല്‍ തെളിവുകള്‍ പ്രത്യേക അന്വേഷണ സംഘത്തിന് ലഭിച്ചു. പച്ച മഷിയില്‍ തിരുത്തിയ മിനിറ്റ്‌സ് രേഖകളാണ് കേസില്‍ നിര്‍ണായക വഴിത്തിരിവായത്. സ്വര്‍ണം കാണാതായതുമായി ബന്ധപ്പെട്ട മിനിറ്റ്‌സ് രേഖകളിലാണ് തിരുത്തലുകള്‍ കണ്ടെത്തിയത്. ഈ തിരുത്തലുകള്‍ പച്ച മഷിയിലാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഈ രേഖകള്‍ അന്വേഷണ സംഘം വിശദമായി പരിശോധിച്ചു വരികയാണ്. മിനിറ്റ്‌സിലെ കയ്യക്ഷരം കൂടുതല്‍ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കുമെന്നും അന്വേഷണ സംഘം അറിയിച്ചു. മിനിറ്റ്‌സുകള്‍ തിരുത്തിച്ചതിന് പിന്നില്‍ വന്‍ ശക്തികളുടെ പങ്ക് ഉണ്ടാകാമെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ നിഗമനം. കേസില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്നും, ഉന്നതതലത്തിലുള്ള സ്വാധീനം ഇതിന് പിന്നിലുണ്ടോയെന്നും സംഘം പരിശോധിക്കുന്നുണ്ട്. അതേസമയം സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് സര്‍ക്കാരിനെതിരായ പോരാട്ടം കടുപ്പിക്കാന്‍ കോണ്‍ഗ്രസും യുഡിഎഫും തീരുമാനിച്ചു. കേസില്‍ ശക്തമായ പ്രതിഷേധം ഉയര്‍ത്താനും, സര്‍ക്കാരിന്റെ വീഴ്ച പൊതുജനമധ്യത്തില്‍ കൊണ്ടുവരാനുമാണ് പ്രതിപക്ഷത്തിന്റെ നീക്കം.

Related articles

See all
Popular News

ബേക്കറി വഴിയുള്ള ഹോര്‍ട്ടി വൈന്‍ വില്‍പ്പന: അനുമതി റദ്ദാക്കി, ഉദ്യോഗസ്ഥനെതിരെ കര്‍ശന നടപട...

Popular News

എസി റോഡ് നിർമ്മാണത്തിൽ വിജിലൻസ് അന്വേഷണം വേണം; 647 കോടി ചെലവായത് വിശ്വസനീയമല്ലെന്ന് മന്ത്ര...

Popular News

കോവളത്ത് സ്പായിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം; രണ്ടുപേർ പിടിയിൽ

Popular News

ബേക്കറികള്‍ വഴിയുള്ള ഹോര്‍ട്ടിവൈന്‍ വില്‍പ്പന; ലൈസന്‍സ് റദ്ദാക്കും, നിയമോപദേശം തേടാന്‍ മന്...

Save your stories

Sign in